
പഞ്ചായത്തംഗത്തെ മർദിക്കുകയും ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുക യും ചെയ്ത കേസിലെ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. കരിങ്കുന്നം പഞ്ചായത്ത് 11-ാം വാർഡ് അംഗം ഹരിദാസിനാണ് കഴിഞ്ഞ ദിവസം മർദനമേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് തോയിപ്ര സ്വദേശികളായ മലയിൽ അഭിജിത്ത്(25), പാറടിയിൽ ആൽബിൻ (21) എന്നിവരാണ് അറസ്റ്റിലായത്.
Also Read: ഭാര്യയുടെ കാലുവേദനക്ക് ഭർത്താവിന് മദ്യം കുറിച്ചു നൽകി ഡോക്ടർ.
ആൽബിനെ ഉദുമൽപേട്ടയിൽ നിന്നുമാണ് കസ്റ്റഡിയിലെടുത്തത്. തൊടുപുഴ ഡിവൈഎസ്പി മധു ബാബുവിന്റെ നിർദേശനുസരണം കരിങ്കുന്നം എസ് ഐ ബിജു ജെയിംസ്, ഡിവൈഎസ്പിയുടെ സ്ക്വാഡ് അംഗങ്ങളായ ഷംസുദീൻ, ഉ ണ്ണികൃഷ്ണൻ, സിപിഒ ഹരീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.
കേസിലെ ഒന്നാം പ്രതിയായ അഭിജിത്തിനെതിരെ തൃശൂർ വെസ്റ്റ് പോലീസ് സ്റ്റേഷനി ൽ അടിപിടി കേസും മോഷണക്കേസും നിലവിലുണ്ട്. ഇതിനു പുറമെ സംഘം ചേർന്ന് വീട് കയറി ആക്രമിച്ച കേസിൽ കാലടി സ്റ്റേഷനിലും ഇയാൾക്കെതിരേ കേസുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്

