HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

ആലുവയിൽ നിന്നും ഒരാഴ്‌ച മുൻപ് ബൈക്ക് മോക്ഷണം പോയി; വാഹന പരിശോധനക്കിടെ ഇടുക്കിയിൽ നിന്നും ബൈക്ക് പിടിച്ചെടുത്തു

ബൈക്ക് മോക്ഷണം പോയി; വാഹന പരിശോധനക്കിടെ  ഇടുക്കിയിൽ നിന്നും ബൈക്ക് പിടിച്ചെടുത്തു

മോട്ടോർ വാഹന വകുപ്പ് നടത്തിയ വാഹന പരിശോധനയ്ക്കിടയിൽ മോഷണം പോയ ബൈക്ക് പിടികൂടി. ആലുവയിൽ നിന്നും കഴിഞ്ഞ ഏഴിന് മോഷണം പോയ ബൈക്കാണ് തൊടുപുഴ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തത്. തൊടുപുഴ ബസ് സ്റ്റാൻഡിനു സമീപം ഐ. എം. എ റോഡിൽ നമ്പർ പ്ലേറ്റില്ലാതെ പാർക്കു ചെയ്തിരിക്കുകയായിരുന്നു ബൈക്ക്. ഇന്ന് വാഹന പരിശോധനയ്ക്കായി മോട്ടോർ വാഹന ഉദ്യോഗസ്ഥർ പോയപ്പോഴാണ് മുന്നിലും പിന്നിലും നമ്പർ പ്ലേറ്റില്ലാത്ത ബൈക്ക് ശ്രദ്ധയിൽപ്പെട്ടത്. 

Also Read:  തൊടുപുഴ പുളിയന്മല സംസ്ഥാന പാതയിൽ വാഹനാപകടം; ലോറിയും കാറും തമ്മിൽ കൂട്ടിയിടിച്ചു, ഒരാൾക്ക് പരിക്ക്.

വാഹനത്തിന്റെ എൻജിൻ നമ്പർ പരിശോധിച്ച ഉദ്യോഗസ്ഥർ രജിസ്റ്റേർഡ് ഉടമയെ കണ്ടെത്തി. ഇദ്ദേഹത്തെ ഫോണിൽ ബന്ധപ്പെട്ടപ്പോഴാണ് ഒരാഴ്ച മുമ്പ് മോഷണം പോയ കെഎൽ. 38 കെ 618 നമ്പർ ബൈക്കാണെന്ന് വ്യക്തമായത്. ഉടമ ആലുവ പോലീസിൽ പരാതിയും നൽകിയിരുന്നു. ബൈക്ക് മോഷ്ടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പോലീസിനു ലഭിച്ചു. ഒരാഴ്ചയായി ബൈക്ക് ഐഎംഎ റോഡിൽ പാർക്കു ചെയ്തിരിക്കുകയായിരുന്നു. 


മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചതനുസരിച്ച് എസ്ഐ ബൈജു പി. ബാബുവിന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി വാഹനം ഏറ്റുവാങ്ങി. ഇവിടെ വാഹനം കൊണ്ടു വച്ച യുവാവിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിനു ലഭിച്ചിട്ടുണ്ട്. ഇതിൽ നിന്നും മോഷ്ടാവിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ് വാഹന പരിശോധന സംഘത്തിൽ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരായ കെ. ബീ. ബിജീഷ്, ടി. ജെ. അജയൻ, നിസാർ ഹനീഫ, പി. ആർ. രാംദേവ് എന്നിവർ ഉണ്ടായിരുന്നു.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS