HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

ഹർത്താൽ ദിനത്തിൽ മോഷണം; വാഹന പരിശോധനക്കിടെ കാട്ടിലേക്കോടി രക്ഷപ്പെട്ടു, ഒടുവിൽ അറസ്റ്റ്.

ഹർത്താൽ ദിനത്തിൽ മോഷണം നടത്തി ഒളിവിൽ പോയ പ്രതി ദേവികുളം പൊലീസിൻ്റെ പിടിയിലായി.

സെപ്റ്റംബർ 23 -ന് ഹർത്താൽ ദിനത്തിൽ മോഷണം നടത്തി ഒളിവിൽ പോയ പ്രതി ദേവികുളം പൊലീസിൻ്റെ പിടിയിലായി. രാജാക്കാട് പെരിപ്പുറം കര, നെടുമ്പന ക്കുടിയിൽ എൻ റ്റി രാജൻ (42) ആണ് പിടിയിലായത്. മൂന്നാർ ലാക്കാട് ഭാഗത്ത് ഗ്രീൻവർത്ത് ഇൻഫോസ്ട്രക്ചർ കമ്പനിയുടെ പൂട്ടി കിടന്ന സ്റ്റോർ യാഡിൽ നിന്നും രണ്ടു ലക്ഷം രൂപയുടെ ഇരുമ്പു സാമഗ്രികളും സ്പെയർ പാട്ട്സുകളും മോഷ്‌ടിച്ചുകടത്തിയ കേസിലെ പ്രതികളിൽ ഒരാളാണ് രാജൻ.

Also Read:  തൊടുപുഴ പുളിയന്മല സംസ്ഥാന പാതയിൽ വാഹനാപകടം; ലോറിയും കാറും തമ്മിൽ കൂട്ടിയിടിച്ചു, ഒരാൾക്ക് പരിക്ക്.

ദേവികുളം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് മുൻപിൽ വച്ച് വാഹന പരിശോധനക്കിടയിൽ ഓട്ടോറിക്ഷയിൽ നിന്ന് ആണ് മോഷണ വസ്തുക്കൾ പിടികൂടിയത്. ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന സുരേഷ്, ബെന്നി എന്നിവരെ പിടികൂടിയെങ്കിലും രാജൻ സമീപത്തുള്ള വനമേഖലയിലേക്ക് ഓടി രക്ഷപ്പെട്ടു. തുടർന്ന് ദേവികുളം പൊലിസിൻ്റെ അനേഷണത്തിൻ ഇയാളെ ചെകുത്താൻ മൂക്കിൽ വച്ച് പിടികൂടുകയായിരുന്നു. 


ദേവികുളം ഇൻസ്പെക്ടർ എസ്.ശിവലാൽ, എസ്ഐ എംഎൻ സുരേഷ്, നിസാർ. പി പി, അനീഷ് പികെ, അനൂപ്, അബ്ബാസ്, സ്മിതാ മോൾ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ ദേവികുളം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS