HONESTY NEWS ADS

ജോലി ചെയ്തിരുന്ന റിസോർട്ടിൽ നിന്നും പണവുമായി കടന്നുകളഞ്ഞു; പ്രതി പിടിയിൽ.

ജോലി ചെയ്തിരുന്ന  റിസോർട്ടിൽ നിന്നും പണവുമായി കടന്നുകളഞ്ഞു;  പ്രതി പിടിയിൽ.
ഇടുക്കി ആനച്ചാലിന് സമീപം ചെങ്കുളത്തെ റിസോർട്ടിൽ നിന്നും ഒരുലക്ഷത്തി മുപ്പതിനായിരം രൂപ മോഷ്ടിച്ച പ്രതി പിടിയിൽ. മറയൂർ സ്വദേശി രാജ്കുമാറിനെയാണ് വെള്ളത്തൂവൽ പോലീസ് പിടികൂടിയത്. കഴിഞ്ഞ അഞ്ചാം തിയതി പുലർച്ചെയാണ് ചെങ്കുളത്തെ ലക് വ്യൂ റിസോട്ടിലെ അക്കൗണ്ട് റൂമിൽ നിന്നും പൂട്ടുപൊളിച്ച് ഒരുലക്ഷത്തി മുപ്പതിനായിരം രൂപ മോഷ്ടിച്ചത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ അടിമാലിയിൽ നിന്നും രാജ്കുമാറിനെ പിടികൂടുകയായിരുന്നു. ഇയാൾ ഇവിടെ ഒരു മാസത്തോളം ജോലി ചെയ്തിരുന്നുവെന്ന് പോലീസ് വ്യക്തമാക്കുന്നു. എസ്. ഐ മനോജ്‌ മൈക്കിൾ, എ. എസ്. ഐമാരായ സിബി, ബിൻസ്, സി. ഒ. പി. ജോബിൻ എന്നിവരാണ് പ്രതിയെ പിടികൂടിയത്.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS