HONESTY NEWS ADS

ബസ്സിൽ യാത്ര ചെയ്ത പെൺകുട്ടിയെ അപമാനിക്കാൻ ശ്രമം; അടിമാലി സ്വദേശിയായ യുവാവിനെ അറസ്റ്റ് ചെയ്ത് കാഞ്ഞിരപ്പള്ളി പൊലീസ്.

കാഞ്ഞിരപ്പള്ളിയിൽ  പെൺകുട്ടിയെ ശല്യം ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ.

കാഞ്ഞിരപ്പള്ളിയിൽ  പെൺകുട്ടിയെ ശല്യം ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. അടിമാലി കത്തിപ്പാറ  സ്വദേശി  മേലേക്കുന്നേൽ വീട്ടിൽ അരുൺ(29) നെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം ബസ്സിൽ യാത്ര ചെയ്ത പെൺകുട്ടിയെ അപമാനിക്കാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് പെൺകുട്ടി കാഞ്ഞിരപ്പള്ളി പോലീസിൽ പരാതി നൽകുകയായിരുന്നു. 

പരാതിയുടെ അടിസ്ഥാനത്തിൽ  പോലീസ് കേസ് രജിസ്റ്റർ ചെയ്ത് ഇയാളെ പിടികൂടുകയായിരുന്നു. കാഞ്ഞിരപ്പള്ളി സ്റ്റേഷൻ എസ്.എച്ച്.ഓ ഷിന്റോ പി കുര്യൻ, എസ്.ഐ അരുൺ തോമസ്, സിവിൽ പോലീസ് ഓഫീസർ സമീർ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്







ZOOQ MOBILES Nedumkandam

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS