HONESTY NEWS ADS

പമ്പിൽ നിന്ന് ഗ്യാസ് നിറച്ച് റോഡിലേക്ക് ഇറങ്ങവേ വാഹനത്തിന് തീ പിടിച്ചു; തക്കസമയത്ത് ഫയർഫോഴ്സ് സംഘം എത്തിയതിനാൽ വൻ ദുരന്തം ഒഴിവായി

കോതമംഗലത്ത് പമ്പിൽ നിന്ന് ഗ്യാസ് നിറച്ച് റോഡിലേക്ക് ഇറങ്ങവേ വാഹനത്തിന് തീ പിടിച്ചു

കോതമംഗലം കുരുർ പാലത്തിന് സമീപമാണ് വാഹനത്തിന് തീ പിടിച്ചത്.  പമ്പിൽ നിന്നും ഗ്യാസ് നിറച്ചശേഷം  റോഡിലേയ്ക്ക് ഇറക്കവെ ഓമ്നിവാനിന് തീപിടിയ്ക്കുകയായിരുന്നു. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം.  ഉടൻതന്നെ നാട്ടുകാരും പമ്പിലെ ജീവനക്കാരും ചേർന്ന് വാഹനം ദൂരേക്ക് തള്ളിമാറ്റുകയായിരുന്നു. പ്രദേശവാസികൾ വിവരം അറിയിച്ചതിനെ തുടർന്ന് കോതമംഗലം ഫയർ ഫോഴ്സ്  അംഗങ്ങൾ എത്തി തീയണച്ചു. തക്കസമയത്തുള്ള ഫയർഫോഴ് സംഘത്തിന്റെ ഇടപെടൽ മൂലം വൻ ദുരന്തം ഒഴിവാകുകയായിരുന്നു. പെട്രോൾ പമ്പും ഗ്യാസ് സംഭരണ കേന്ദ്രവും അടുത്തടുത്തായാണ്  പ്രവർത്തിക്കുന്നത്.  വാഹനത്തിന് തീപിടിച്ചത് മൂലം അരമണിക്കൂറോളം ഭാഗീകമായി ഗതാഗത തടസ്സം ഉണ്ടായി.



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS