HONESTY NEWS ADS

Electro Tech Nedumkandam

 

വീട് വിറ്റിട്ടും തുടർ ചികിത്സക്ക് പണമില്ല; താമസിക്കുന്ന വീടിന്റെ വാടക നൽകുന്നതിനും മാർഗ്ഗമില്ല, സുമനസുകളുടെ സഹായം തേടി അർബുദ രോഗിയായ ഉഷയും കുടുംബവും.

വീട് വിറ്റിട്ടും തുടർ ചികിത്സക്ക് പണമില്ല; താമസിക്കുന്ന വീടിന്റെ വാടക നൽകുന്നതിനും മാർഗ്ഗമില്ല, സുമനസുകളുടെ സഹായം തേടി അർബുദ രോഗിയായ ഉഷയും കുടുംബവും.

  അർബുദ രോഗത്തെ തുടർന്ന് സാമ്പത്തിക ബുദ്ധിമുട്ടിലാണ്  അടിമാലി മന്നാംകാല സ്വദേശിനിയായ ഉഷയെന്ന വീട്ടമ്മ. ഒരു വർഷം മുമ്പാണ് കളരിക്കൽ സന്തോഷിന്റെ ഭാര്യയായ ഉഷക്ക് രോഗബാധ തിരിച്ചറിഞ്ഞത്.അന്ന് തൊട്ട് ചികിത്സ ചിലവുകൾക്കായി സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ടിരുന്നു.കോട്ടയം മെഡിക്കൽ കോളേജിലാണ് ചികിത്സ നടക്കുന്നത്. ഓരോ മാസവും മെഡിക്കൽ കോളേജിലെത്തി ചികിത്സ നടത്തണം. ഉഷക്ക് ശരീരിക ബുദ്ധിമുട്ട് ഉള്ളതിനാൽ ഭർത്താവായ സന്തോഷിനും ജോലിക്ക് പോകാൻ കഴിയുന്നില്ല. 

Also Read:  സംസ്ഥാനത്ത് അതിരുവിട്ട് അരിവില; പച്ചക്കറിയും തൊട്ടാൽ പൊള്ളും, വൻ പ്രതിസന്ധിയിൽ സാധാരണക്കാർ.

രണ്ട് പെണ്മക്കളിൽ ഒരാൾ വിവാഹം കഴിച്ചു. രണ്ടാമത്തെയാൾ വിദ്യാർത്ഥിനിയാണ്. ഉണ്ടായിരുന്ന വീട് ചികിത്സക്കായി വിറ്റു. ഇപ്പോൾ വാടക വീട്ടിലാണ് കഴിയുന്നത്. വാടക നൽകാൻ കഴിയാത്ത അവസ്ഥയാണ്. ഇതുവരെ മറ്റുള്ളവരുടെ സഹായത്താലാണ് ചികിത്സയും, മരുന്നും, മറ്റ് ചിലവുകളും മുമ്പോട്ടു പോയത്. ഉഷയുടെ പേരിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. മുമ്പോട്ടുള്ള ചികിത്സക്ക് നന്മയുള്ളവരുടെ സഹായം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഉഷയും കുടുംബവും.


ഉഷ സന്തോഷ്‌ 

Ac No:110075450250

IFSE:CNRB0004666

കാനറാ ബാങ്ക്, അടിമാലി ബ്രാഞ്ച്.

ബ്ലോക്ക് പഞ്ചായത്ത് മെമ്പർ:കോയ അമ്പാട്ട് 9447216501,

 പഞ്ചായത്ത് മെമ്പർ :9846741365.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS