
വൈകീട്ട് ഏഴോടെ മഴയ്ക്ക് അല്പം ശമനം വന്നതോടെ ടൗണിൽ കയറിയ വെള്ളം കുറയുകയായിരുന്നു. ഓടകൾ നികത്തിയുള്ള നിർമാണമാണ് വെള്ളക്കെട്ടിന് കാരണമെന്നാക്ഷേപം. തേക്കടി ബൈപാസ് റോഡിൽ വലിയ വെള്ളക്കെട്ട് രൂപപ്പെട്ടത് പ്രദേശവാസികൾക്ക് ദുരിതമായി. റോസാപ്പൂക്കണ്ടത്തുനിന്ന് പണിത ഓട്ടയുടെ തുടർച്ചയെന്നോണം നടത്തിയ റോഡുനിർമാണത്തിലെ അപാകമാണ് ടൗണിലുൾപ്പടെയുള്ള വെള്ളക്കെട്ടിന് കാരണമെന്ന് നാട്ടുകാർ ആരാപിച്ചു. വെള്ളക്കെട്ടിൽ വഴിയോരക്കച്ചവടക്കാർക്ക് വലിയ നഷ്ടമുണ്ടായിട്ടുണ്ട്.
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിൻ്റെ പ്രവചനം. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് ഉണ്ട്. ഇടുക്കിയിൽ ആഴ്ച മുഴുവൻ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഉച്ചയ്ക്കുശേഷം മലയോര മേഖലകളിലാണ് കൂടുതൽ മഴ സാധ്യത. അടുത്ത ദിവസങ്ങളിലും ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ കിട്ടിയേക്കും. കോമോറിൻ തീരത്തായുള്ള ചക്രവതച്ചുഴിയും മധ്യ ബംഗാൾ ഉൾക്കടലിലും ചക്രവതച്ചുഴിയുമാണ് മഴയ്ക്ക് കാരണം.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്





