HONESTY NEWS ADS

Electro Tech Nedumkandam

 

വിദ്യാർത്ഥികളെ കാണാതായതായി പരാതി; പിതാവിന്റെ അക്കൗണ്ടിൽനിന്ന് പണം പിൻവലിച്ചതായും വിവരം, അന്വേക്ഷണം ആരംഭിച്ച് പോലീസ്.

വിദ്യാർഥികളെ  കാണാതായതായി പരാതി; പിതാവിന്റെ അക്കൗണ്ടിൽനിന്ന് പണം പിൻവലിച്ചതായും വിവരം, അന്വേക്ഷണം ആരംഭിച്ച് പോലീസ്.

എറണാകുളം ജില്ലാ അതിർത്തിക്കുള്ളിലും തൊടുപുഴ നഗരത്തിലും പ്രവർത്തിക്കുന്ന രണ്ട് സ്കൂളുകളിൽ നിന്നുള്ള രണ്ട് വിദ്യാർത്ഥികളെ ഇന്നലെ മുതൽ കാണാതായതായി പരാതി. എട്ടിലും പ്ലസ് വണ്ണിലും പഠിക്കുന്ന ആൺകുട്ടികളെയാണ് കാണാതായിരിക്കുന്നത്. സംഭവത്തിൽ തൊടുപുഴ പോലീസ് അന്വേഷണം ആരംഭിച്ചു.

 മൊബൈൽ ടവർ ലൊക്കേഷൻ പരിശോധിച്ചതിൽനിന്നു ഇരുവരും മൂവാറ്റുപുഴ വരെ എത്തിയതായി അന്വേഷണസംഘം കണ്ടെത്തി. എന്നാൽ പിന്നീട് വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. ഇതിനിടെ കുട്ടികളിലൊരാളുടെ പിതാവിന്റെ അക്കൗണ്ടിൽനിന്ന് 30,000 രൂപ പിൻവലിച്ചതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇരുവരും അയൽസംസ്ഥാനത്തേക്ക് പോകാനുള്ള സാധ്യതയുണ്ടെന്ന സൂചന ലഭിച്ചതിനാൽ അവിടേക്കും അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS