HONESTY NEWS ADS

Electro Tech Nedumkandam

 

കുമളിയിൽ 10 അംഗ ചീട്ടുകളി സംഘം പിടിയിൽ; വീണ്ടും പിടിയിലായത് മോഷണം ഉൾപ്പെടെയുള്ള അധോലോക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന്റെ പേരിൽ സർവീസിൽ നിന്നും പിരിച്ച് വിട്ട എസ് ഐ യുടെ നേതൃത്വത്തിലുള്ള സംഘം, ഇയാളുടെ വീട്ടിൽനിന്നും കണ്ടെത്തിയത് ലൈസൻസില്ലാത്ത തോക്കുകളും കാട്ടുമൃഗത്തിന്റെ അവശിഷ്ടങ്ങളും.

കുമളിയിൽ 10 അംഗ ചീട്ടുകളി സംഘം പിടിയിൽ; വീണ്ടും പിടിയിലായത് മോഷണം ഉൾപ്പെടെയുള്ള അധോലോക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന്റെ പേരിൽ സർവീസിൽ നിന്നും പിരിച്ച് വിട്ട എസ് ഐ യുടെ നേതൃത്വത്തിലുള്ള സംഘം

കുമളി നഗരമധ്യത്തിൽ റിട്ടയേഡ് എസ് ഐ  കിഴക്കയിൽ ഈപ്പൻ വർഗീസിന്റെ വീടിന്റെ രണ്ടാം നിലയിൽ നിന്നുമാണ് പണം വെച്ച് ചീട്ടുകളിക്കുന്ന സംഘം പിടിയിലായത്. കഴിഞ്ഞ നവംബർ മാസം കട്ടപ്പന ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പോലീസ് നടത്തിയ പരിശോധനയിൽ ഇവിടെനിന്നും 2,51,000 രൂപയോളം പിടികൂടിയിരുന്നു. വീണ്ടും ഈ കേന്ദ്രത്തിൽ പണം വെച്ചുള്ള ചീട്ടുകളി നടക്കുന്നുണ്ടെന്ന് ഇടുക്കി ജില്ലാ പോലീസ് മേധാവിക്ക്  ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ  കട്ടപ്പന ഡിവൈഎസ്പിയുടെ പ്രത്യേക അന്വേഷണ സംഘവും, ഇടുക്കി ജില്ല ഡാൻസഫ് അംഗങ്ങളും, കുമളി പോലീസും ചേർന്ന് നടത്തിയ രഹസ്യ നീക്കത്തിൽ വീണ്ടും ഇവിടെനിന്നും ചീട്ടുകളി സംഘത്തെ പിടികൂടുകയായിരുന്നു. 

ഇന്നലെ അർദ്ധരാത്രിയാണ് പരിശോധനനടത്തിയത്. പണം വെച്ച് ചീട്ടുകളി നടത്തിയ ഈരാറ്റുപേട്ട  അരുവിത്തുറ തെക്കേക്കര കൊച്ചു പറമ്പിൽ  ഹബീബ് (63)  ഈരാറ്റുപേട്ട കടുവാമുഴി വാഴമറ്റം  മുഹമ്മദ് റസ്സി (43), ഏലപ്പാറ മാർക്കറ്റ് ഭാഗത്ത് മാത്യു പോൾ (49), കട്ടപ്പന വേലമ്മമാവ്കുടിയിൽ ജയ്മോൻ (48), ഈരാറ്റുപേട്ട തെക്കേക്കര പുലിയാനിക്കൽ ആബില്‍ ബഷീർ (37), ഈരാറ്റുപേട്ട തലപ്പാലം കീരിയാത്തോട്ടം ഹാരിസ് (54), കുമളി അട്ടപ്പള്ളം ഇട്ടിവിളയിൽ സാജൻ 40 കട്ടപ്പന (20), ഏക്കർ മട്ടക്കൽ ഷൈജോ (36), തോപ്രാംകുടി കൈപ്പൻപ്ലാക്കൽ ജിനേഷ് (41) എന്നിവരെയും ഇവരിൽനിന്ന് ചീട്ട്  കളിക്കാൻ ഉപയോഗിച്ച ഒരു ലക്ഷത്തി മുപ്പതിനായിരത്തി നാല്പത് രൂപയും ചീട്ടുകളും  പിടികൂടി.

കൂടുതൽ പ്രതികൾ ഇയാളുടെ വീട്ടിൽ ഉണ്ടെന്ന സംശയത്തിൽ  പോലീസ് വീട്ടിൽ നടത്തിയ പരിശോധനയിൽ  മുറിയിൽ പല സ്ഥലങ്ങളിലായി ഒളിപ്പിച്ചു വച്ചിരുന്ന തോട്ട ഉപയോഗിക്കുന്ന രണ്ട്  നാടൻ തോക്കുകളും,രണ്ട് എയർ റൈഫിലുകളും നിരവധി തോട്ടകളും, വെടിമരുന്ന് നിറച്ചു വച്ചിരുന്ന തോട്ടകളും തോട്ടയിൽ ഉപയോഗിക്കുന്ന വെടിയുണ്ട ഉൾപ്പെടെ ഉള്ളവയും, കാട്ടുപന്നിയുടെതെന്ന് സംശയിക്കാവുന്ന  തേറ്റയും ഉൾപ്പെടെ കണ്ടെത്തി. തുടർന്ന് ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. 

സർവീസിൽ ഉണ്ടായിരുന്ന കാലഘട്ടത്തിൽ  മോഷണം ഉൾപ്പെടെയുള്ള അധോലോക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന്റെ പേരിൽ പിരിച്ചു വിടൽ ഉൾപ്പെടെയുള്ള നടപടികളെ നേരിട്ട ആളാണ് ഇയാൾ. ഭാര്യയും മക്കളും വിദേശത്ത് ആയതിനാൽ കുമളിയിൽ തമിഴ്നാട് വന അതിർത്തിയോട്  ചേർന്ന് സ്ഥലം വാങ്ങി കെട്ടിടം പണിത് അവിടെ ചീട്ടുകളി ക്ലബ്ബും, വന്യമൃഗ വേട്ടയും, മറ്റ് അനാശാസ്യ പ്രവർത്തനങ്ങളും സ്ഥിരമായി നടത്തിവരുന്നതായി പോലീസ് വ്യക്തമാക്കുന്നു. 

കുമളി മേഖലയിലുള്ള അധോലോക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരും ആയിട്ട് ഇയാൾക്ക് അടുത്ത ബന്ധമാണുള്ളത്. മുൻപ് പോലീസിൽ ജോലി ചെയ്തിരുന്നു എന്നതിന്റെ പേരിൽ ആണ് ഇയാൾ ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട് വന്നിരുന്നത്.  വനമേഖലയിൽ നിരന്തരം കയറി കാട്ടുമൃഗങ്ങളെ വേട്ട നടത്തുന്നതായി തമിഴ്നാട് ഫോറസ്റ്റ് ഇന്റലിജൻസിന് വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിൽ അവരും ഇയാളെ പിടികൂടാൻ ശ്രമിച്ചു വരുന്നതിനിടെയാണ് കേരളാപോലീസ് ഇയാളെ പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി. 






ZOOQ MOBILES Nedumkandam


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS