
കേരളത്തിലെ പ്രമുഖ ജ്വല്ലറി ശൃംഖലയായ ജോയ് ആലുക്കാസിന്റെ 305.84 കോടി രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. കഴിഞ്ഞ ദിവസങ്ങളില്‍ ആലുക്കാസ് ഗ്രൂപ്പിന്റെ അഞ്ച് ഔട്ട്‌ലെറ്റുകളില്‍ ആദായ നികുതി വകുപ്പ് റെയിഡ് നടത്തിയതിനു പിന്നാലെയാണ് നടപടി. ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് നിയമവുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ ലംഘിച്ചെന്ന് ആരോപിച്ചാണ് കണ്ടുകെട്ടിയത്. ഇന്ത്യയില്‍ നിന്ന് ഹവാല വഴി ദുബയിലേക്ക് വന്‍ തുക കൈമാറ്റം ചെയ്യുകയും പിന്നീട് ജോയ് ആലുക്കാസ് വര്‍ഗീസിന്റെ സമ്പൂര്‍ണ ഉടമസ്ഥതയിലുള്ള ദുബയിലെ ജോയ് ആലുക്കാസ് ജ്വല്ലറി എല്‍എല്‍സിയില്‍ നിക്ഷേപിക്കുകയും ചെയ്‌തെന്നാണ് ഇഡിയുടെ ആരോപണം.
തൃശൂർ ശോഭാ സിറ്റിയിലെ ഭൂമിയും പാർപ്പിട കെട്ടിടവും അടങ്ങുന്ന 33 സ്ഥാവര സ്വത്തുക്കളും (81.54 കോടി രൂപ വിലമതിക്കുന്ന) മൂന്ന് ബാങ്ക് അക്കൗണ്ടുകളും (91.22 ലക്ഷം രൂപ നിക്ഷേപമുള്ളത്), 5.58 കോടി രൂപയുടെ മൂന്ന് സ്ഥിരനിക്ഷേപങ്ങളും ജോയ്ആലുക്കാസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ഓഹരികളുമാണ് (മൂല്യം 217.81 കോടി രൂപ) അറ്റാച്ച് ചെയ്ത ആസ്തികളിൽ ഉൾപ്പെടുന്നതെന്ന് ഇഡി വ്യക്തമാക്കി. പ്രധാനമായും ദക്ഷിണേന്ത്യ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ജോയ് ആലുക്കാസ് ജ്വല്ലറി ഗ്രൂപ്പിന് ഏകദേശം 68ഓളം നഗരങ്ങളില്‍ ഷോറൂമുകളുണ്ട്. പ്രാഥമിക ഓഹരി വിപണിയില്‍ നിന്ന് 2,300 കോടി രൂപ സമാഹരിക്കാനുള്ള നീക്കത്തില്‍ നിന്ന് ജോയ് ആലുക്കാസ് ഗ്രൂപ്പ് കഴിഞ്ഞ ദിവസം താല്‍ക്കാലികമായി പിന്മാറിയിരുന്നു.
ഇഡി ഔദ്യോഗികമായി സ്വത്ത് കണ്ടു കെട്ടിയത് പത്രക്കുറിപ്പായി നൽകിയിട്ടും കേരളത്തിലെ പ്രമുഖ മാധ്യമങ്ങൽ വാർത്ത മുക്കി. എല്ലാ ദേശീയ മാധ്യമങ്ങളിലും വാർത്തകൾ വന്നിട്ടും കേരളത്തിലെ ചാനലുകളും മുഖ്യധാരാ മാധ്യമങ്ങളും വാർത്ത മുക്കിയതാണ് വിവാദത്തിലായത്. വാർത്ത നൽകിയവരാകാട്ടെ ചെറിയ വാർത്തയാണ് നൽകിയത്. സുപ്രഭാതത്തിലും മെട്രോ വാർത്തയിലും മംഗളത്തിലും മാത്രമാണ് വാർത്തയുള്ളത്. സുപ്രഭാതത്തിൽ ഒന്നാം പേജിലും വാർത്തയുണ്ട്. കേരളത്തിലെ പ്രമുഖ മാധ്യമങ്ങൾ വാർത്ത മുക്കിയതിന് പിന്നിൽ പരസ്യത്തിലൂടെ ലഭിക്കുന്ന വരുമാനം മുടങ്ങുമോ എന്ന ഭയമാണെന്ന് സൂചനയുണ്ട്.
വിപണിയില്‍ നിന്ന് കൂടുതല്‍ പണം സമാഹരിച്ച് കൂടുതല്‍ ശാഖകള്‍ ആരംഭിക്കുക എന്നതായിരുന്നു ജോയ് ആലുക്കാസ് ഗ്രൂപ്പ് ലക്ഷ്യമിട്ടിരുന്നത്. ഇതിനായി ഈ വര്‍ഷം ആദ്യം ഐ.പി.ഒയിലൂടെ ഓഹരികള്‍ വിറ്റഴിച്ച് പണം സമാഹരിക്കാനായിരുന്നു തീരുമാനം. വിപണിയിലെ നിലവിലെ മോശം പ്രകടനവും ഐ.പി.ഒയിലൂടെ ഇപ്പോള്‍ നടത്തുന്ന സമാഹരണം ലക്ഷ്യമിട്ട നേട്ടം കൈവരിക്കാന്‍ സാധിക്കാതെ വരുമോ എന്ന ആശങ്കയും പരിഗണിച്ചാണ് പിന്‍മാറുന്നതെന്നായിരുന്നു അറിയിച്ചിരുന്നത്. രാജ്യത്തെ തന്നെ ഏറ്റവും വലിയ ജ്വല്ലറി റീട്ടെയിലര്‍മാരില്‍ ഒന്നായ ജോയ് ആലുക്കാസ് ഗ്രൂപ്പിന് ലോകവ്യാപകമായി 160ഓളം ഷോറൂമുകളുണ്ട്. ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പുറമേ യുഎസ്, യുകെ, മലേസ്യ തുടങ്ങിയ രാജ്യങ്ങളിലും ജ്വല്ലറി ഷോറൂമുകളുണ്ട്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്




