
റാന്നിയിൽ നിന്നും പോക്സോ കേസിൽ പ്രതിയായ ജോയി എന്ന ആളെ അന്വേഷിച്ച് റാന്നി ഡി വൈ എസ് പി യുടെ നേതൃത്വത്തിൽ 8 അംഗ പോലീസ് സംഘമാണ് എരുമേലി റേഞ്ചിൽ ഉൾപ്പെട്ട വനത്തിലൂടെ വണ്ടിപ്പെരിയാർ സത്രം വനമേഖലയിൽ എത്തിയത്. ഇതിൽ റാന്നി ഡി വൈ എസ് പി സന്തോഷ് കുമാറും പമ്പ സി ഐ മഹേഷും 2 പോലീസുകാരും മുൻപേഎത്തി. ഇവരോടൊപ്പം ഉണ്ടായിരുന്ന ഒരു പോലീസുകാരന് നെഞ്ചുവേദന അനുഭവപെടുകയും കാടിനുള്ളിൽ ഇരിക്കുകയും ചെയ്തു.
ഇദ്ദേഹത്തിന് കൂട്ടിരുന്ന മൂന്ന് പോലീസുകാർ ഉൾപ്പെടെ 4 പോലീസുകാരാണ് വനത്തിനുള്ളിൽ കുടുങ്ങിയത്. ഇവർക്കായി വണ്ടിപ്പെരിയാർ പോലീസ് ,പീരുമേട് ഫയർ ഫോഴ്സ്, ഫോറസ്റ്റ് ഉദ്യോഗസ്ഥർ, നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിൽ വനത്തിൽ തിരച്ചിൽ നടത്തുകയാണ്. മൊബൈൽ നെറ്റ് വർക്കിന്റെ അഭാവമാണ് ഇവരെ കണ്ടെത്തുവാനായി ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത്..




