.jpeg)
സ്വകാര്യ കമ്പനിയിലെ വിവിധ സ്ഥാപനങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ മൂന്നാര്‍ സ്വദേശി പോലീസ് പിടിയില്‍. മൂന്നാര്‍ ജി.എച്ച്. കോട്ടേഴ്‌സില്‍ ദിലീപ് ജോണ്‍സണ്‍ (42) ആണ് പോലീസ് പിടിയിലായത്. ലക്ഷ്മി എസ്റ്റേറ്റ് വെസ്റ്റ് ഡിവിഷനില്‍ ചന്ദ്രശേഖരന്‍ എന്നയാളുടെ പരാതിയെ തുടര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
പരാതിക്കാരന്റെ പക്കല്‍ നിന്നും പ്രതി പല സമയത്തായി മൂന്നേകാല്‍ ലക്ഷം രൂപയോളം തട്ടിയെടുത്തിട്ടുണ്ട്. ഇയാളുടെ മകള്‍ക്കും മരുമകനും സ്വകാര്യ കമ്പനിയില്‍ ജോലി വാഗ്ദാനം ചെയ്യ്താണ് പണം തട്ടിയെടുത്തത്. പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ പലരില്‍ നിന്നായി 70 ലക്ഷം രൂപയോളം തട്ടിയെടുത്തിട്ടുള്ളതായി പ്രതി സമ്മതിച്ചിട്ടുണ്ട്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്