
മുട്ടത്തിന് സമീപം തടി കയറ്റിവന്ന പിക്കപ്പ് ജീപ്പിന്റെ ആക്‌സില്‍ ഒടിഞ്ഞതിനെ തുടര്‍ന്ന് വാഹനം നടുറോഡില്‍ കുടുങ്ങി. ഇന്നലെ രാവിലെ പഴയമറ്റത്തായിരുന്നു സംഭവം. നടുറോഡിലേക്ക് വാഹനം ചെരിഞ്ഞെങ്കിലും തടി റോഡിലേക്ക് വീണില്ല. ലോഡ് ഇറക്കിയ ശേഷം വാഹനം റോഡില്‍ നിന്ന് നീക്കം ചെയ്തു.
Also Read: അശാസ്ത്രീയ റോഡ് നിർമ്മാണം; കരിമ്പൻ മുരിക്കാശേരി റോഡിലെ കൊടുംവളവിൽ അപകടം പതിവാകുന്നു.
റോഡിലേക്ക് തടി വീഴാതിരുന്നതും ജീപ്പ് മറിയാതിരുന്നതും മൂലം വലിയ അപകടമാണ് ഒഴിവായത്. അമിത ഭാരം കയറ്റിയതാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു. തടി കയറ്റി പോകുന്ന ഭൂരിഭാഗം വാഹനങ്ങളും അനുവദനീയമായതിലും കൂടുതല്‍ ലോഡ് വാഹനത്തില്‍ നിറച്ചാണ് സഞ്ചരിക്കുന്നത്. ഇത് റോഡിലൂടെ പോകുന്ന മറ്റ് വാഹനങ്ങള്‍ക്കും വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്