
വെള്ളമില്ലാത്തിടത്ത് കുഴൽക്കിണറടിച്ചപ്പോൾ നിലയ്ക്കാത്ത ജലപ്രവാഹം. അടിമാലി കുമളി ദേശീയപാതയിൽ ചുരുളിക്കും അമ്പലപ്പടിക്കുമിടയിൽ ജില്ലാ പഞ്ചായത്തിന്റെ വഴിയോര വിശ്രമകേന്ദ്രത്തിന്റെ മുന്നിലാണ് കാണികൾക്ക് വിസ്മയമായി നിലക്കാത്ത ജലപ്രവാഹം.
കൗതുകക്കാഴ്ച: കാണാം വീഡിയോ.....
വഴിയോര വിശ്രമകേന്ദ്രത്തിനും അടുത്തുള്ള വീടുകളിലേക്കും വെള്ളമെത്തിക്കുന്നതിനാണ് കഞ്ഞിക്കുഴി പഞ്ചായത്ത് കുഴൽക്കിണറടിക്കാൻ തീരുമാനിച്ചത്. 1,30,000 രൂപ ചിലവിൽ കുഴൽക്കിണർ നിർമ്മിക്കാൻ തൊടുപുഴയുള്ള ഗ്രൗണ്ട് വാട്ടർ ഡിപ്പാർട്ട്മെന്റിനായിരുന്നു കരാർ. 320 അടി താഴ്ന്നപ്പോൾ വെള്ളം പൂക്കുലപോലെ വരാൻ തുടങ്ങി. പിന്നീട് നിലക്കാത്ത ജലപ്രവാഹമായിരുന്നു.
കുഴല്‍ക്കിണര്‍ പൈപ്പിലൂടെ പുറത്തേക്ക് തള്ളിവരുന്ന ജലപ്രവാഹം കാണാന്‍ വിവിധ ഭാഗങ്ങളില്‍നിന്ന് ഒട്ടേറെപ്പേര്‍ എത്തുന്നുണ്ട്. വേനല്‍ച്ചൂടില്‍ നാട് വറ്റി വരണ്ട് കിടക്കുമ്പോള്‍ 350 അടിക്ക് താഴെ കുഴിച്ച കുഴല്‍ക്കിണറില്‍നിന്ന് ശക്തമായി വെള്ളം പുറത്തേക്കൊഴുകുന്ന കൗതുകക്കാഴ്ച കാണാന്‍ വിവരങ്ങളറിഞ്ഞവര്‍ രാത്രിയിലും ഇവിടേക്ക് എത്തുകയാണ്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്



