
അനിൽകുമാറിന്റെ പുരയിടത്തിനോട് ചേർന്ന് താമസിക്കുന്നയാളാണ് മരം മുറിച്ച്കടത്തിയാതായി കണ്ടെത്തിയത്. തുടർന്ന് ഇയാൾ ഉടമയെ വിവരമറിയിക്കുകയായിരുന്നു.വ്യാഴാഴ്ച രാത്രിയിലാണ് ചന്ദനത്തടി വെട്ടി കടത്തിയത് എന്നാണ് സൂചന. മോഷണം സംബന്ധിച്ച് സ്ഥലം ഉടമ കട്ടപ്പന പോലീസിലും, കട്ടപ്പന വനം വകുപ്പ് സെക്ഷൻ ഓഫീസിലും പരാതി നൽകി. മോഷണം നടന്ന പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാൽ തടി കടത്തിയവരെ കണ്ടെത്താൻ കഴിയുമെന്നാണ് സ്ഥലം ഉടമ വ്യക്തമാക്കുന്നത്.
തുടർച്ചയായി ഇടുക്കിയിൽ പല മേഖലകളിലും സ്വകാര്യ വ്യക്തികളുടെ പുരയിടത്തിൽ നിന്നും ഇത്തരത്തിൽ ചന്ദനമരങ്ങൾ മോഷണം പോകുന്നുണ്ട്. മോഷണം നടന്ന ഉടൻതന്നെ പോലീസും വനം വകുപ്പും അന്വേഷണവും ആരംഭിക്കാറുണ്ട്. എന്നാൽ ഒരു കേസിൽ പോലും പ്രതികളിൽ ഒരാൾ പോലും പിടിയിലായിട്ടില്ല. സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ നിന്നും ചന്ദനമരങ്ങൾ വെട്ടിക്കടത്തുമ്പോൾ വനംവകുപ്പ് നടപടി സ്വീകരിക്കാറില്ല.
മോഷണസ്ഥലം സന്ദർശിച്ച ശേഷം മോക്ഷണം നടന്നതുമായി ബന്ധപ്പെട്ട് പോലീസിൽ പരാതി നൽകാനാണ് ഉദ്യോഗസ്ഥർ നിർദേശിക്കുന്നത്. അതിനാൽ ഇത്തരത്തിൽ കടത്തുന്ന ചന്ദനമരങ്ങൾ മോഷണക്കേസിൽ ഒതുങ്ങുകയും മോഷ്ടാക്കൾ ലക്ഷങ്ങൾ സമ്പാദിക്കുകയും ചെയ്യും. വനം വകുപ്പും ചന്ദനമാഫിയ സംഘങ്ങളും തമ്മിലുള്ള കൂട്ടുകെട്ടാണ് ഇത്തരത്തിൽ സ്വകാര്യവ്യക്തികളുടെ പുരയിടത്തിൽ നിൽക്കുന്ന മരങ്ങൾ മോഷ്ടിക്കാൻ കാരണമാകുന്നതെന്ന് ആരോപണം ഉയരുന്നുണ്ട്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്




