ന്യുമോണിയ ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന പിഞ്ചുകുഞ്ഞ് മരണപ്പെട്ടു.
0www.honesty.newsFebruary 21, 2023
ന്യുമോണിയ ബാധിച്ച് ഒരു വയസുകാരന് ദാരുണാന്ത്യം. ഇടുക്കി കൊമ്പൊടിഞ്ഞാൽ വാഴക്കാലായിൽ അനീഷ് -അഞ്ജു ദമ്പതികളുടെ മകൻ അലൻ (1) ആണ് മരണപ്പെട്ടത്.പനി മൂർച്ഛിക്കുകയും, തുടർന്ന് ന്യുമോണിയയായി മാറുകയുമായിരുന്നു. കോട്ടയത്തെ കുട്ടികളുടെ ആശുപത്രിയിൽ ഐസിയുവിൽ ചികിത്സയിൽ കഴിയവെയായിരുന്നു ഇന്ന് അലൻ മരണപ്പെട്ടത്. സംസ്കാരം ബുധനാഴ്ച (22/02/23) രാവിലെ 10 മണിക്ക് കമ്പിളികണ്ടം സെന്റ്. മേരീസ് യാക്കോബായ പള്ളിയിൽ.