
ഇടുക്കി അണക്കര സ്വദേശി മുംബൈയിൽ ഉണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ടു. അണക്കര ചെല്ലാർകോവിൽ സ്വദേശി ഞാലിയിൽ നിറ്റോ ആന്റണി(39)യാണ് മരിച്ചത്. മുംബൈയിലെ ഇലക്ട്രിക് കമ്പനിയിൽ ജോലി ചെയ്തു വരുകയായിരുന്നു നിറ്റോ.
Also Read: വിദേശ ജോലി വാഗ്ദാനം ചെയ്ത ലക്ഷങ്ങൾ തട്ടി; ഇടുക്കി നാരകക്കാനം സ്വദേശി അറസ്റ്റിൽ.
ഇന്നലെ ജോലി സ്ഥലത്ത് നിന്നും താമസ സ്ഥലത്തേക്ക് ബൈക്കിൽ വരുന്നതിനിടെയായിരുന്നു അപകടം. നിറ്റോയെ ഉടൻതന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.. മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം നാട്ടിലെത്തിക്കും. ഭാര്യ നീതു, മകൻ നിതിൻ.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്