
ഇയാൾ 2018-മുതൽ പലതവണയായി പൂഞ്ഞാർ പെരിങ്ങുളം സ്വദേശിയായ യുവാവിൽനിന്നു വിദേശത്ത് ഡ്രൈവർജോലി വാഗ്ദാനംചെയ്ത് മൂന്നരലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. തുടർന്ന് ഇയാൾ യുവാവിന് ജോലിനൽകാതെയും വാങ്ങിയ പണം തിരികെനൽകാതെയും കബളിപ്പിക്കുകയായിരുന്നു.
പരാതിയെത്തുടർന്ന് ഈരാറ്റുപേട്ട പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. തുടർന്ന് ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ഇയാളെ തൊടുപുഴയിൽനിന്നു പിടികൂടുകയായിരുന്നു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കും.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്