HONESTY NEWS ADS

 

ACHAYANS GOLD KATTAPPANA

ഇടുക്കിയിൽ പോക്സോ കേസ് പ്രതിക്ക് ഇരുപത് വർഷം തടവും പിഴയും; ഗർഭിണിയാണെന്നറിഞ്ഞതോടെ ആത്മഹത്യ ചെയ്യാൻ പോയ പെൺകുട്ടിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത് മുണ്ടക്കയം എസ്എച്ച്ഒ എ. ഷൈൻകുമാർ.

കട്ടപ്പന: പോക്‌സോ കേസ് പ്രതിക്ക് ഇരുപത് വർഷം  കഠിനതടവും പിഴയും

പോക്‌സോ കേസ് പ്രതിക്ക് ഇരുപത് വർഷം  കഠിനതടവും പിഴയും വിധിച്ച് കട്ടപ്പന പോക്സോ കോടതി. വണ്ടിപ്പെരിയാര്‍ പാറക്കല്‍ രമേഷിനെയാണ്(26) കട്ടപ്പന ഫാസ്റ്റ് ട്രാക്ക് പോക്സോ കോടതി ജഡ്ജി ഫിലിപ്പ് തോമസ് ശിക്ഷിച്ചത്. പെണ്‍കുട്ടിയെ പലതവണ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയെന്ന പരാതിയില്‍ ഉടുമ്പൻചോല പൊലീസ് 2021ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധി. 

Also Read:  ഇടുക്കി കഞ്ഞിക്കുഴി പഞ്ചായത്തിൽ കർഷകഭൂമി വനം വകുപ്പ് ഏറ്റെടുത്ത് തുടങ്ങി;15 ലക്ഷം രൂപയുടെ ആദ്യഘട്ട തുക ഏഴരലക്ഷം അക്കവുണ്ടിൽ എത്തി, അടുത്ത ഘട്ടം തുക ലഭിക്കണമെങ്കിൽ വീടും നിർമ്മിതികളും പൊളിച്ച് നീക്കി പട്ടയം സർക്കാരിന് രജിസ്റ്റർ ചെയ്യണം.


ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ ഗർഭിണിയാണെന്നറിഞ്ഞതോടെ പെൺകുട്ടിയും അമ്മയും  ആത്മഹത്യ ചെയ്യാനായി കാട്ടിലേക്ക് പോകുകയായിരുന്നു. സംശയം തോന്നിയ ഡോക്ടർ  ഉടുമ്പുംചോല സ്റ്റേഷനിൽ വിവരം അറിയിച്ചു. എസ്എച്ച്ഒ എ. ഷൈൻകുമാറും പൊലീസ് സംഘവും ഉടൻ തന്നെ പ്രദേശമാകെ അരിച്ച് പെറുക്കി പെൺകുട്ടിയേയും അമ്മയേയും കണ്ടെത്തുകയായിരുന്നു. തുടർന്ന് ദിവസങ്ങളോളം നീണ്ട കൗൺസിലിംഗിനൊടുവിലാണ് പെൺകുട്ടി  ജീവിതത്തിലേക്ക് തിരികെ വന്നത്. 


പൊലീസ് കേസെടുത്തതിനേ തുടർന്ന് ഒളിവിൽ പോയ പ്രതി വണ്ടിപ്പെരിയാറ്റിലെ വനത്തിനുള്ളിൽ ഒളിക്കുകയായിരുന്നു. ദിവസങ്ങൾ നീണ്ട സാഹസിക തിരച്ചിലിനൊടുവിലാണ് പ്രതിയെ കൊടും വനത്തിനുള്ളിൽ നിന്ന് പിടികൂടിയത്.നിലവിൽ  മുണ്ടക്കയം എസ്എച്ച്ഒയാണ് എ ഷൈൻകുമാർ. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ.സുസ്മിത ജോണ്‍ ഹാജരായി.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

ACHAYANS GOLD KATTAPPANA