HONESTY NEWS ADS

 

ACHAYANS GOLD KATTAPPANA

ബസ് വളവ് തിരിയുന്നതിനിടെ വിദ്യാർത്ഥികൾ ബസിൽ നിന്ന് തെറിച്ച് വീണു; പിൻചക്രം കയറിയിറങ്ങി ഒരാൾ മരണപ്പെട്ടു, മറ്റൊരാൾക്ക് പരിക്ക്, മരണപ്പെട്ടത് ഇടുക്കി മൂന്നാർ സ്വദേശി.

ബസ് വളവ് തിരിയുന്നതിനിടെ വിദ്യാർത്ഥികൾ ബസിൽ നിന്ന് തെറിച്ച് വീണു; പിൻചക്രം കയറിയിറങ്ങി ഒരാൾ മരണപ്പെട്ടു, മറ്റൊരാൾക്ക് പരിക്ക്, മരണപ്പെട്ടത് ഇടുക്കി മൂന്നാർ സ്വദേശി.

ഓടിക്കൊണ്ടിരുന്ന ബസിൽനിന്ന് വീണ് ചക്രത്തിനടിയിൽപെട്ട വിദ്യാർഥി മരിച്ചു. മൂന്നാർ മറയൂർ സ്വദേശിയും പൊള്ളാച്ചിയിലെ സ്വകാര്യ കോളജിൽ മൂന്നാം വർഷ ബി.എസ്.സി കമ്പ്യൂട്ടർ സയൻസ് വിദ്യാർഥിയുമായ മദൻലാൽ (22) ആണ് മരണപ്പെട്ടത്.ഉദുമലപേട്ടയിൽ താമസിക്കുന്ന മദൻലാൽ കോയമ്പത്തൂരിൽനിന്ന് പളനിയിലേക്ക് പോകുന്ന ബസിൽ യാത്ര ചെയ്യുകയായിരുന്നു. 

Also Read:  വെള്ളക്കരം വർദ്ധിപ്പിക്കൽ; മന്ത്രി റോഷി അഗസ്റ്റിനെതിരെ സ്പീക്കറുടെ റൂളിങ്, റോഷി ആളാകെ മാറിപ്പോയെന്ന് വി ഡി സതീശൻ.

ബസ് വളവ് തിരിയുന്നതിനിടെ ബാലൻസ് നഷ്ടപ്പെട്ട വിദ്യാർഥി പുറത്തേക്ക് വീഴുകയും പിൻചക്രത്തിനടിയിൽ അകപ്പെടുകയുമായിരുന്നു. ഒപ്പമുണ്ടായിരുന്ന മടത്തികുളം സ്വദേശി ആൽവിൽ അഭിഷേകും (19) തെറിച്ച് വീണു. ഇയാള്‍ ചികിത്സയിലാണ്. ബിരുദ വിദ്യാർത്ഥിയായ മദൻലാൽ ഉദുമലപേട്ടയിൽ താമസിച്ചാണ് കോളേജിൽ പഠിച്ചിരുന്നത്. മദൻലാൽ സംഭവസ്ഥലത്ത് മരിച്ചു. കോമംഗലം പൊലീസ് എത്തിയാണ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്.

കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

ACHAYANS GOLD KATTAPPANA