HONESTY NEWS ADS

 

ACHAYANS GOLD KATTAPPANA

സമര പ്രഖ്യാപനവുമായി സ്വകാര്യ ബസ് ഉടമകൾ; വിദ്യാർഥികളുടെ യാത്രാ നിരക്ക് കൂട്ടണം, ഇന്ധന സെസ് പിൻവലിക്കണം.

സമര പ്രഖ്യാപനവുമായി സ്വകാര്യ ബസ് ഉടമകൾ; വിദ്യാർഥികളുടെ യാത്രാ നിരക്ക് കൂട്ടണം, ഇന്ധന സെസ് പിൻവലിക്കണം.

വർധിപ്പിച്ച ഇന്ധന സെസ് പിൻവലിക്കണം, വിദ്യാർഥികളുടെ യാത്രാ നിരക്ക് വർധിപ്പിക്കണം എന്നീ ആവശ്യങ്ങളുമായി സ്വകാര്യ ബസ് ഓപ്പറേറ്റർസ് ഫെഡറേഷൻ. ആവശ്യങ്ങൾ നടപ്പിലാക്കിയില്ലെങ്കിൽ സമരമെന്നും സ്വകാര്യ ബസ് ഉടമകൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വർധിപ്പിച്ച ഇന്ധന സെസ് പിൻവലിക്കണമെന്നതാണ് സ്വകാര്യ ബസുടമകളുടെ പ്രധാന ആവശ്യങ്ങളിലൊന്ന്. മാർച്ച് 31 ന് മുമ്പ് വിദ്യാർഥികളുടെ യാത്രാ നിരക്ക് വർധിപ്പിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു. 

Also Read:  കണ്ണൂരിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവം; അധ്യാപിക 25000 രൂപ പിഴ ആവശ്യപ്പെട്ടു, വെളിപ്പെടുത്തലുമായി സഹപാഠി.

ഇല്ലെങ്കിൽ ഏപ്രിൽ ആദ്യവാരം മുതൽ ബസ് സമരം നടത്തും. നിലവിൽ വിദ്യാർത്ഥികളുടെ കുറഞ്ഞ യാത്രാ നിരക്ക് വർഷങ്ങളായി ഒരു രൂപയാണ്. ഇത് അഞ്ച് രൂപയാക്കണമെന്നാണ് ഇവരുടെ ആവശ്യം. റോഡ് നികുതി അടയ്ക്കാതെ ബസ് സർവീസ് നിർത്തി വയ്പിക്കണമെന്നും ബസ് ഉടമകൾ ആവശ്യപ്പെടുന്നു. ഫെബ് 28ന് എല്ലാ കളക്ടറേറ്റിനു മുന്നിൽ ധർണയും പ്രതിഷേധ പ്രകടനവും നടത്തുമെന്നും സ്വകാര്യ ബസ് ഓപ്പറേറ്റർസ് ഫെഡറേഷൻ വ്യക്തമാക്കി. 

അതേസമയം ബജറ്റിൽ വ്യാപാരികളെ അവഗണിച്ചുവെന്ന് ആരോപിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കഴിഞ്ഞ ദിവസം രം​ഗത്തെത്തിയിരുന്നു. ഇന്ധന സെസ് പിൻവലിച്ചില്ലെങ്കിൽ സമരം നടത്തുമെന്നാണ് വ്യാപാരികൾ വ്യക്തമാക്കുന്നത്. പെട്രോൾ ഡീസൽ സെസ്സ് പിൻവലിക്കണം. 

കേന്ദ്രം പെട്രോളിനും ഡീസലിനും ടാക്സ് കുറച്ചപ്പോൾ സംസ്ഥാനത്തോട് കുറയ്ക്കണം എന്ന് ആവശ്യപ്പെട്ടു. കേരളം നികുതി കുറച്ചില്ല. ശക്തമായ സമരം സംഘടിപ്പിക്കും. ഇത് രാഷ്ട്രീയ പാർട്ടികളുടെ സമരം പോലെ ആകില്ലെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര കോഴിക്കോട് നടന്ന വാർത്താസമ്മേളനത്തിൽ പറഞ്ഞു.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

ACHAYANS GOLD KATTAPPANA