മൂന്നാംക്ലാസ് വിദ്യാര്‍ഥിയുടെ കരണത്തടിച്ചെന്ന പരാതിയില്‍ അധ്യാപികയുടെ പേരില്‍ കേസ് എടുക്കാന്‍ മജിസ്‌ട്രേറ്റ് ഉത്തരവിട്ടു. താത്കാലിക അധ്യാപികയായ ജൂലിയറ്റിനെതിരേയാണ് നടപടി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. ക്ലാസിലിരുന്ന് ഡെസ്കിൽ താളം പിടിച്ചെന്ന് ആരോപിച്ച് അധ്യാപിക കുട്ടിയെ അടിക്കുകയും ചെവിക്ക് പിടിച്ച് ഉയർത്തുകയും ചെയ്തെന്നാണ് പരാതി.
വീട്ടിലെത്തിയ കുട്ടിക്ക് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് അമ്മ വണ്ടിപ്പെരിയാർ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ എത്തിച്ചു. തുടർന്ന് ആശുപത്രി അധികൃതർ ചൈൽഡ് ലൈനിൽ വിവരം അറിയിച്ചു. കവിളിനും തൊണ്ടയ്ക്കും ചെവിക്കും വേദനയുണ്ടെന്ന് കുട്ടി പറഞ്ഞതായി ഡോക്ടർ പോലീസിനെ അറിയിച്ചു. താനല്ല താളം പിടിച്ചതെന്ന് പീരുമേട് മജിസ്ട്രേറ്റിന് മുൻപാകെ കുട്ടി മൊഴി നൽകിയിട്ടുണ്ട്.
ഹാജരാകണമെന്നുകാണിച്ച് അധ്യാപികയ്ക്ക് നോട്ടീസ് നൽകുമെന്ന് വണ്ടിപ്പെരിയാർ സി.ഐ. ഫിലിപ്പ് സാം വ്യക്തമാക്കി. എ.ഇ.ഒയുടെ നിർദേശപ്രകാരം സ്കൂൾ അധികൃതർ അധ്യാപികയെ ജോലിയിൽനിന്ന് പിരിച്ചുവിട്ടിരുന്നു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്