
Also Read: ഇടുക്കിയിൽ അഞ്ച് പൊലീസുകാര്‍ക്ക് പിരിച്ചുവിടല്‍ നോട്ടീസ് നൽകി ജില്ലാ പൊലീസ് മേധാവി.
ഇന്ന് രാവിലെ ഭക്ഷണം കഴിക്കാൻ എത്തിയപ്പോഴാണ് സംഭവം. തുടർന്ന് ഈ കുട്ടികൾ ശർദ്ദിക്കുകയും മറ്റു നാല് കുട്ടികൾക്ക് കൂടി ശാരീരിക അസ്വസ്ഥത ഉണ്ടാക്കുകയും ചെയ്തതിനെ തുടർന്ന് സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് ഹോട്ടലുടമയും കുട്ടികളും തമ്മിൽ തർക്കം ഉണ്ടാവുകയും തുടർന്ന് അദ്ധ്യാപകർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
ഉടൻതന്നെ വാഗമൺ പോലീസ് സ്ഥലത്തെത്തിയശേഷം ഏലപ്പാറ പഞ്ചായത്തിനെയും ആരോഗ്യവിഭാഗത്തെയും വിവരം അറിയിച്ചു. ഇവർ നടത്തിയ പരിശോധനക്ക് ശേഷം ഹോട്ടൽ അടപ്പിച്ചു. ഈ ഹോട്ടൽ ഒരു മാസം മുൻപ് വൃത്തിഹീനമായ അന്തരീക്ഷത്തിൽ പ്രവർത്തിച്ചതിനെ തുടർന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് നടപടി എടുക്കുകയും പിഴ അടപ്പിക്കുകയും ചെയ്തിരുന്നു. തുടർന്ന് വീണ്ടും പ്രവർത്തനം ആരംഭിക്കുകയായിരുന്നു.