HONESTY NEWS ADS

 

ACHAYANS GOLD KATTAPPANA

ഇടുക്കിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; രണ്ട് കേസുകളിലായി രണ്ടുപേർ അറസ്റ്റിൽ.

ഇടുക്കിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; രണ്ട് കേസുകളിലായി രണ്ടുപേർ അറസ്റ്റിൽ.

ഇടുക്കി ജില്ലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച രണ്ട് വ്യത്യസ്ത പോക്സോ കേസുകളിലായി രണ്ട് പേർ അറസ്റ്റിൽ. അടിമാലിക്ക് സമീപം മിഠായി നൽകി ആറ് വയസുള്ള അങ്കണവാടി പെൺകുട്ടിയെ നിരന്തരമായി പീഡിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മാങ്കുളം മൂത്താശ്ശേരി ആദിവാസി കോളനിയിലെ വിജയകുമാർ (24) നെയാണ് അടിമാലി പൊലീസ് അറസ്റ്റ് ചെയ്തത്.

Also Read:  ഇടുക്കി അണക്കരയിൽ ഏലത്തോട്ടം സൂപ്പർവൈസറെ പടുതാക്കുളത്തിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി.

പെൺകുട്ടിയുടെ വീട്ടിൽ ആളില്ലാത്ത സമയത്ത് മിഠായിയും മറ്റു പലഹാരങ്ങളും നൽകിയാണ് പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. ബന്ധുക്കളുടെ പരാതിയിലാണ് അറസ്റ്റ് ചെയ്തിരിക്കുന്നത് പോക്സോ നിയമ പ്രകാരമാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.


അതേസമയം ഉപ്പുതറയ്ക്ക് സമീപം പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിലായി. ഏലപ്പാറ കടുവപ്പാറ ശിവ ജ്യോതി വീട്ടിൽ അലംപള്ളി എസ്റ്റേറ്റിൽ താമസക്കാരനായ വാസൻ (35)നെയാണ് ഉപ്പുതറ പോലീസ് അറസ്റ്റ് ചെയ്തത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. സ്കൂളിൽ നടന്ന കൗൺസിലിങ്ങിലാണ് പെൺകുട്ടി പീഡനത്തിനിരയായതെന്ന് മനസിലായത്. തുടർന്ന് സ്കൂൾ അധികൃതർ ചൈൽഡ് ലൈൻ പ്രവർത്തകരെ അറിയിച്ചു. ചൈൽഡ് ലൈൻ പ്രവർത്തകർ പോലീസിൽ അറിയിച്ചതിനെത്തുടർന്നുള്ള അന്വഷണത്തിലാണ് പ്രതി പിടിയിലായത്. അറസ്റ്റിലായ  പ്രതികളെ കോടതിയിൽ ഹാജരാക്കും.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

ACHAYANS GOLD KATTAPPANA