HONESTY NEWS ADS

 

ACHAYANS GOLD KATTAPPANA

ഇടുക്കി അണക്കരയിൽ ഏലത്തോട്ടം സൂപ്പർവൈസറെ പടുതാക്കുളത്തിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി.

ഇടുക്കി അണക്കരയിൽ ഏലത്തോട്ടം സൂപ്പർവൈസറെ പടുതാക്കുളത്തിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി.

ഏലത്തോട്ടം സൂപ്പർവൈസറെ പടുതാക്കുളത്തിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. അണക്കരയ്ക്ക് സമീപം കടശ്ശിക്കടവിലെ സ്വകാര്യ ഏലത്തോട്ടത്തിലെ കുളത്തിലാണ് മൃതദേഹം കാണപ്പെട്ടത്. ചെല്ലാർകോവിൽ മുതിരക്കുന്നേൽ ഏലിയാച്ച(60)നാണ് മരിച്ചത്.

Also Read:  ഇടുക്കി വണ്ടന്മേട്ടിൽ പച്ചക്കറിക്കട കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന; നാലേകാൽ കിലോ കഞ്ചാവുമായി മുരിക്കാശ്ശേരി സ്വദേശി ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ.

കടശ്ശിക്കടവ് പൊട്ടൻകുളം എസ്റ്റേറ്റിൽ വർഷങ്ങളായി സൂപ്പർവൈസർ ജോലി ചെയ്തു വരികയായിരുന്നു. കഴിഞ്ഞ രണ്ടു ദിവസമായി അവധിയിലായിരുന്നു എന്ന് പറയപ്പെടുന്നു. ഇന്ന് രാവിലെ ഏലത്തോട്ടത്തിൽ എത്തിയ തൊഴിലാളികളാണ് പടുതാക്കുളത്തിൽ മൃതദേഹം കണ്ടത്. വണ്ടൻമേട് പോലീസ് അസ്വഭാവിക മരണത്തിന് കേസ് എടുത്തു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കട്ടപ്പന താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ: പെണ്ണമ്മ. മക്കൾ : അനീഷ്, ആൻസി.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

ACHAYANS GOLD KATTAPPANA