
ഇടുക്കി കുളമാവിന് സമീപം കരിപ്പിലങ്ങാടാണ് ദാരുണ സംഭവമുണ്ടായത്. ഇന്ന് രാവിലെ വീട്ടുജോലിക്കാരി എത്തിയപ്പോഴാണ് സംഭവം അറിയുന്നത്. കരിപ്പലങ്ങാട് കുളപ്പുറത്ത് സുകുമാരന്റെ ഭാര്യ മിനിയാണ് മരണപ്പെട്ടത്. മിനിയെ കണ്ടെത്തിയതിന് തൊട്ടടുത്ത് സുകുമാരനെ കഴുത്തറുത്ത നിലയിലും കണ്ടെത്തുകയായിരുന്നു.
Also Read: സിനിമ- സീരിയൽ താരം സുബി സുരേഷ് അന്തരിച്ചു.
കഴിഞ്ഞ മൂന്ന് വർഷമായി കിടപ്പുരോഗിയാണ് സുകുമാരൻ. ജോലിക്കാരി കുളമാവ് പോലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തുകയും സുകുമാരനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കഴുത്തിലെ ഞരമ്പ് മുറിഞ്ഞ സുകുമാരൻ അതീവ ഗുരുതരാവസ്ഥയിൽ ആണെന്നാണ് ആശുപത്രി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
ഇവർ രണ്ടുപേരും അല്ലാതെ മറ്റാരും വീട്ടിൽ ഉണ്ടായിരുന്നില്ല. ആത്മഹത്യയെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്. അൽഷിമേഴ്സ് രോഗിയായ സുകുമാരന്റെ കഴുത്തറുത്ത ശേഷം മിനി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് നിഗമനം.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്