HONESTY NEWS ADS

 

ACHAYANS GOLD KATTAPPANA

ഉപ്പുതോട് സ്വദേശിയായ യുവാവിനെ വെട്ടി പരിക്കേൽപ്പിച്ച ശേഷം പോലീസിനെ വെട്ടിച്ച് മുങ്ങി; വധശ്രമക്കേസിലെ പ്രതി പിടിയിൽ.

ഉപ്പുതോട് സ്വദേശിയായ യുവാവിനെ വെട്ടി പരിക്കേൽപ്പിച്ച ശേഷം പോലീസിനെ വെട്ടിച്ച് മുങ്ങി; വധശ്രമക്കേസിലെ പ്രതി പിടിയിൽ.
യുവാവിനെ വെട്ടി പരിക്കേൽപ്പിച്ച ശേഷം പോലീസിനെ വെട്ടിച്ച് മുങ്ങിയ പ്രതിയെ പാലക്കാട്ടുനിന്നും ഇടുക്കി പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി ഉപ്പുതോട് ന്യൂ മൗണ്ട് സ്വദേശി നെല്ലിക്കുന്നേൽ അനൂപാണ് (38) പിടിയിലായത്.

Also Read:  ഇടുക്കി കുളമാവിന് സമീപം കിടപ്പുരോഗിയായ ഭർത്താവിൻറെ കഴുത്ത് മുറിച്ച ശേഷം ഭാര്യ ആത്മഹത്യ ചെയ്തു; ഭർത്താവിന്റെ നില അതീവഗുരുതരം.

കഴിഞ്ഞ ജൂലായ് 12-ന് ഇടുക്കി പോലീസ് ചാർജ് ചെയ്ത വധശ്രമക്കേസിലെ പ്രതിയാണ് ഇയാൾ. ഉപ്പുതോട് സ്വദേശി വട്ടപ്പലം സുബിനെയാണ് (21) വെട്ടിയത്. തലയ്ക്കും ചെവിക്കും മാരകമായ വെട്ടേറ്റ സുബിൻ ചികിത്സയിലായിരുന്നു. സംഭവത്തിനുശേഷം നാടുവിട്ട പ്രതിയെ പിടികൂടുന്നതിന് പ്രത്യേക അന്വേക്ഷണ സംഘം രൂപവത്കരിച്ചിരുന്നു. ശനിയാഴ്ച പോലീസ് ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. 

പാലക്കാട്ട് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പോലീസ് എത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന് സംഭവസ്ഥലത്തെത്തിച്ച് തെളിവെടുത്തു. പ്രതിയുടെ വീട്ടിൽനിന്ന് വെട്ടാനുപയോഗിച്ച വാക്കത്തി കണ്ടെടുത്തു. ഇടുക്കി സി.ഐ. ബി.ജയൻ, എസ്.ഐ. മുഹമ്മദാലി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റു ചെയതത്. തെളിവെടുപ്പിനുശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ  റിമാൻഡ് ചെയ്തു.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്




ZOOQ MOBILES Nedumkandam


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

ACHAYANS GOLD KATTAPPANA