
Also Read: ഏഴ് ജില്ലകളില്‍ സൂര്യാഘാത സാധ്യത; മുന്നറിയിപ്പുമായി ദുരന്ത നിവാരണ വകുപ്പ്.
24 ന്യൂസ് അസോസിയേറ്റ് ന്യൂസ് എഡിറ്ററായിരുന്നു സുജയ പാർവതി. രാഷ്ട്രീയ ചായ് വുള്ള സംഘടനയുടെ പരിപാടിയിൽ പങ്കെടുത്തതിനാണ് സുജയ്യയ്ക്കെതിരെ നടപടി. ഇന്നും സുജയ്യ ഡ്യൂട്ടിയിലുണ്ടായിരുന്നു. ഉച്ചയോടെയാണ് എച്ച്ആറിൽ നിന്നും മെയിലിൽ സസ്പെൻഷൻ അറിയിപ്പ് വന്നത്. സംഭവത്തെ കുറിച്ച് പ്രതികരിക്കാൻ സുജയ തയ്യാറായിട്ടില്ല.
ബി.എം.എസ് പരിപാടിയില്‍ പങ്കെടുത്തതിന് സംഘിയാണെന്ന് വിളിച്ചാൽ അഭിമാനമാണെന്ന് സുജയ പാർവതി വനിതാ സമ്മേളനത്തിൽ പറഞ്ഞിരുന്നു. നരേന്ദ്ര മോദിയുടെ ഭരണകാലം ഇന്ത്യയിൽ മാറ്റങ്ങൾ കൊണ്ടു വന്നു. ശബരിമലയിലെ സ്ത്രീ പ്രവേശന സമയത്ത് ശബരിമലയിൽ റിപ്പോർട്ട് ചെയ്യാൻ പോകുന്നില്ല എന്ന നിലപാട് താൻ എടുത്തുവെന്നും തന്റെ വിശ്വാസവും നിലപാടും അടിയറവ് വെയ്ക്കാൻ തയ്യാറല്ലെന്നും സുജയ പാർവതി വ്യക്തമാക്കി.
സംഭവം വാർത്തയായതോടെയാണ് സുജയ്യയ്ക്കെതിരെ മാനേജ്മെന്റ് നടപടി സ്വീകരിച്ചത്. ഏഷ്യാനെറ്റ് ന്യൂസിൽ നിന്നാണ് സുജയ 24ൽ എത്തിയത്. സുജയ്യയെ നേരത്തെ നിയമസഭയിലേക്കും സ്ഥാനാർത്ഥിയായി ബിജെപി പരിഗണിച്ചതായി റിപ്പോർട്ടുണ്ട്. ഈ സാഹചര്യത്തിലാണ് വാക്കുകൾ ചർച്ചയാകുന്നത്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്








