HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

അനീഷ് രാജന്റെ കൊലപാതകം; സിപിഎമ്മിനെ വെട്ടിലാക്കി വിവാദ ഫെയ്‌സ്‌ബുക്ക് പോസ്റ്റുമായി സി.പി.എം. ഓഫീസ് സെക്രട്ടറി.

അനീഷ് രാജന്റെ കൊലപാതകം; സിപിഎമ്മിനെ വെട്ടിലാക്കി വിവാദ ഫെയ്‌സ്‌ബുക്ക് പോസ്റ്റുമായി സി.പി.എം. ഓഫീസ് സെക്രട്ടറി.

അനീഷ് രാജൻ കൊലക്കേസിൽ സിപിഎം നേതൃത്വത്തെ വെട്ടിലാക്കി സിപിഎം നെടുങ്കണ്ടം ഏരിയാ കമ്മിറ്റി മുൻ ഓഫീസ് സെക്രട്ടറിയുടെ ഫേസ് ബുക്ക് പോസ്റ്റ്. മുൻ ഓഫീസ് സെക്രട്ടറി എ.എൻ. സാരഥിയുടെ ഫേസ് ബുക്ക് പോസ്റ്റിലാണ് വിവാദ പരാമർശം.

Also Read:  വനിതാ ദിനത്തിൽ ബിഎംഎസിന്റെ പരിപാടിയിൽ പങ്കെടുത്തതിന് പിന്നാലെ 24 ന്യൂസിലെ ന്യൂസ് എഡിറ്റർ സുജ പാർവതിക്ക് സസ്പെൻഷൻ; രാഷ്ട്രീയ ചായ് വുള്ള സംഘടനയുടെ പരിപാടിയിൽ പങ്കെടുത്തതിന് നടപടിയെന്ന് മാനേജ്മെന്റ്.

അനീഷ് രാജൻ കൊലപാതകക്കേസിൽ ഏരിയ കമ്മിറ്റി അംഗത്തെ പ്രതിക്കൂട്ടിലാക്കുന്നതാണ് പോസ്റ്റ്. അനീഷ് രാജന്റെ യഥാർഥ കൊലപാതകി അറക്കപറമ്പിൽ രൂപേഷോ, എം.എ. സിറാജു ദിനോ? സഖാവ് അനിഷ് രാജന്റെ പേരിൽ ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി നെടുങ്കണ്ടത്ത് സ്ഥാപിച്ച ലൈബ്രറി ഇന്ന് നെടുങ്കണ്ടത്ത് ഉണ്ടോ? ഇല്ല. 13,000 പുസ്തകങ്ങൾ എവിടെ ?... ഇങ്ങനെയാണ് ഇന്നലെ ഉച്ചയോടെ എ.എൻ. സാരഥിയുടെ ഫേസ് ബുക്കിൽ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടത്. ഇന്നലെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ നെടുങ്കണ്ടത്ത് എത്തുന്നതിനു മണിക്കുറുകൾക്കു മുമ്പാണ് ഫേസ്ബുക്കിൽ ഇയാൾ പോസ്റ്റുകൾ ഇട്ടത്.

2012 മാർച്ച് 18 ന് കോൺഗ്രസ്- സിപിഎം പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തെത്തുടർന്നാണ് എസ്എഫ്ഐ ഇടുക്കി ജില്ലാ വൈസ് പ്രസിഡന്റ് കല്ലാർ വളളംതടത്തിൽ അനീഷ് രാജൻ (25) കുത്തേറ്റു മരിച്ചത്. സംഭവത്തിൽ യൂത്ത് കോൺഗ്രസ് നേതാവ് മാവടി എട്ടുമുക്ക് അറയ്ക്കപറമ്പിൽ അഭിലാഷിനെ പ്രതിയാക്കി അറസ്റ്റ് ചെയ്തിരുന്നു. അഭിലാഷിന്റെ സഹോദരൻ രൂപേഷിന് (30) സം ഘട്ടനത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്നു. 

മഞ്ഞപ്പെട്ടിക്കു സമീപം കാമാക്ഷി വിലാസത്താണ് അ നീഷിനു കുത്തേറ്റത്. അനീഷിന്റെ ഇടതു തുടയിലാണ് കുത്തേറ്റത്. നെടുങ്കണ്ടത്ത് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. യഥാസമയം ആശുപത്രിയിലെത്തിക്കാതിരുന്നതാണു മരണകാരണമെന്നു ആരോപണം ഉയർന്നിരുന്നു. നെടുങ്കണ്ടം സർവീസ് സഹകരണ ബാങ്കിലെ താത്തകാലിക സെക്യൂരിറ്റി ജീവനക്കാരനായിരുന്നു അനീഷ്.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്


GOOD WILL NEDUMKANDAM


KMS PROPERTY



ZOOQ MOBILES Nedumkandam



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS