
Also Read: ഇരട്ടയാർ ജലസംഭരണിയിൽ കക്കൂസ് മാലിന്യം തള്ളി; രണ്ട് പേർ അറസ്റ്റിൽ.
എക്സൈസ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. ഇയാള്‍ സഞ്ചരിച്ച വാഹനവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മാങ്കുളം കേന്ദ്രീകരിച്ച് സ്ഥിരം മദ്യവിൽപ്പന നടത്തുകയും മൂന്ന് അബ്കാരി കേസുകളിൽ പ്രതിയുമാണ് ഇയാൾ. സമാനമായ മറ്റൊരു കേസിൽ മാങ്കുളത്ത് നിന്നും 25 ലിറ്റർ വിദേശമദ്യവുമായി മാങ്കുളം സ്വദേശി ജോബിൻ തോമസിനെ അറസ്റ്റ് ചെയ്തിരുന്നു.
മാങ്കുളം കേന്ദ്രീകരിച്ച് വൻതോതിൽ മദ്യവിൽപ്പന നടത്തുന്നതായി നിരവധി പരാതികൾ ഉയർന്നിരുന്നു. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്നാണ് എക്സൈസ് സംഘം വ്യക്തമാക്കുന്നത്. അറസ്റ്റിലായ പ്രതിയെ ദേവികുളം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്








