
കൊല്ലം അഞ്ചലില്‍ നിരോധിത മയക്കുമരുന്നായ എംഡിഎംഎയും കഞ്ചാവുമായി എക്‌സൈസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പടെ മൂന്ന് പേര്‍ അറസ്റ്റില്‍. കിളിമാനൂര്‍ എക്‌സൈസ് റെയ്ഞ്ചിലെ സിവില്‍ എക്‌സൈസ് ഓഫിസറായ അഖില്‍, സുഹൃത്തുക്കളായ അല്‍സാബിത്ത്, ഫൈസല്‍ എന്നിവരെയാണ് അറസ്റ്റിലായത്. 20 ഗ്രാം എം.ഡി.എം.എയും 58 ഗ്രാം കഞ്ചാവുമാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്.
ആറുമാസമായി അഞ്ചലിലെ ലോഡ്ജ് കേന്ദ്രീകരിച്ച് ലഹരിമരുന്ന് വില്‍പ്പന നടക്കുന്നതായി പൊലിസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൂവരേയും പിടികൂടിയത്. കൊട്ടാരക്കര റൂറൽ പൊലീസിന്റെ ഡാൻസാഫ് ടീമും അഞ്ചൽ പൊലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്.








