
സംസ്ഥാനത്ത് സ്കൂൾ ബസിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കണമെങ്കിൽ വിദ്യാവാഹിനി ആപ്പിൽ രജിസ്റ്റർ ചെയ്യണമെന്ന് ഉത്തരവ്. റൂട്ടും സമയവും കൃത്യമായി രക്ഷിതാക്കൾക്ക് അറിയുന്നതിനായി മോട്ടോർ വാഹനവകുപ്പ് പുറത്തിറക്കിയ സംവിധാനമാണ് വിദ്യാവാഹിനി ആപ്പ്.
ഇതുവരെ ആപ്പിൽ രജിസ്റ്റർ ചെയ്തത് നൂറിൽ താഴെ സ്കൂളുകളും അഞ്ഞൂറിൽ താഴെ ബസുകളും മാത്രമാണ്. സംസ്ഥാനത്ത് 31000 സ്കൂൾ ബസുകളുണ്ടെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ കണക്ക്. എല്ലാ സ്കൂൾ ബസുകളിലും ജിപിഎസ് ഉണ്ടെങ്കിലും ആപ്പിൽ രജിസ്റ്റർ ചെയ്യാത്തതിനാൽ രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും അതിന്റെ പ്രയോജനം ലഭിക്കുന്നില്ല. അടുത്ത അധ്യയന വർഷത്തിന് മുൻപ് രജിസ്റ്റർ ചെയ്യണമെന്നാണ് നിർദേശം.
വിദ്യാർഥികൾക്ക് രാവിലെ സ്കൂളിൽ പോകാനുള്ള ഒരുക്കം ആപ് നോക്കി ക്രമീകരിക്കാം. സ്കൂൾ ബസ് എവിടെ എത്തിയെന്നും തങ്ങളുടെ സ്റ്റോപ്പിൽ എത്തിച്ചേരാൻ എത്ര സമയമെടുക്കുമെന്നും ആപ് വഴി മനസ്സിലാക്കാൻ സാധിക്കും. സ്കൂൾ ബസുകളെ ജി.പി.എസ് വഴി ഗതാഗത വകുപ്പിന്റെ സെർവറുമായി ബന്ധിപ്പിക്കും. 20,000 സ്കൂൾ ബസുകളാണ് കേരളത്തിൽ ഇപ്പോഴുള്ളത്. ഇതിൽ പതിനാലായിരത്തോളം ബസുകൾ ഫിറ്റ്നസ് പരിശോധന പൂർത്തിയാക്കി ജി.പി.എസ് ഘടിപ്പിച്ച് നിരത്തിലിറങ്ങിയിട്ടുണ്ട്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്








