HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

'പ്രാര്‍ഥനകള്‍ക്കും ആശംസകള്‍ക്കും നന്ദി'; ആരോഗ്യ വിവരം അറിയിച്ച് മിഥുൻ രമേശ്.

'പ്രാര്‍ഥനകള്‍ക്കും ആശംസകള്‍ക്കും നന്ദി'; ആരോഗ്യ വിവരം അറിയിച്ച് മിഥുൻ രമേശ്.

താൻ സുഖം പ്രാപിച്ച് വരികയാണെന്ന് അവതാരകനും സിനിമാ താരവുമായ മിഥുൻ രമേശ്. ഇപ്പോൾ കുറച്ചുകൂടി മെച്ചപ്പെട്ടു. എല്ലാവരുടെയും പ്രാർത്ഥനയ്ക്കും ആശംസകൾക്കും നന്ദി അറിയിക്കുന്നതായും മിഥുൻ പറഞ്ഞു. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് മിഥുൻ തന്‍റെ ആരോഗ്യസ്ഥിതി ആരാധകരെ അറിയിച്ചത്. 

Also Read:  ഇടുക്കി മാർക്കറ്റിലെ മുഴുവൻ വില വിവരങ്ങളും ഉൾപ്പെടുന്ന ഇന്നത്തെ കമ്പോള വില നിലവാരം (08 മാർച്ച് 2023).

ബെല്‍സ് പാള്‍സിക്ക് ചികിത്സ തേടിയതായി മിഥുൻ തന്നെ നേരത്തെ അറിയിച്ചിരുന്നു. അങ്ങനെ ഞാൻ വിജയകരമായി ആശുപത്രിയിൽ കയറി. കഴിഞ്ഞ കുറച്ച് ദിവസത്തെ യാത്രയുടെ ഇടയിൽ. ഇപ്പോൾ കാണുമ്പോൾ നിങ്ങൾക്ക് മനസ്സിലാകുന്നുണ്ടോ എന്ന് എനിക്കറിയില്ല, എനിക്ക് ബെല്‍സ് പാള്‍സി എന്ന അസുഖമുണ്ട്. ജസ്റ്റിൻ ബീബറിനൊക്കെ വന്ന അസുഖമാണ്. ഇപ്പോൾ ചിരിക്കുമ്പോൾ ജനകരാജിനെപ്പോലെ ചിരിക്കുന്നു. മുഖത്തിന്‍റെ ഒരു വശം ചലിപ്പിക്കാൻ പ്രയാസമാണ്. അതാണ് ഇപ്പോഴത്തെ അവസ്ഥ. 

ഒരു കണ്ണ് ശരിയായി അടയും. മറ്റേതിനെ അടയ്ക്കാൻ ബലം നൽകണം. അല്ലാത്തപക്ഷം, രണ്ട് കണ്ണുകളും ഒരുമിച്ച് അടയ്ക്കണം. അല്ലാതെ ചെയ്യാൻ കഴിയില്ല. ഒരു വശം ഭാഗിക പക്ഷാഘാതം എന്ന് വിളിക്കാവുന്ന അവസ്ഥയിലെത്തി. അസുഖം മാറുമെന്ന് പറഞ്ഞെന്നും ഇപ്പോൾ തിരുവനന്തപുരത്തെ അനന്തപുരി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും മിഥുൻ രമേശ് പറഞ്ഞിരുന്നു.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS