HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

ഇടുക്കി മാങ്കുളത്ത് അനധികൃത വിൽപ്പനക്കായി ഓട്ടോറിക്ഷയില്‍ കടത്തിയ 25 ലിറ്റര്‍ വിദേശ മദ്യം പിടികൂടി; ഒരാൾ അറസ്റ്റിൽ.

ഇടുക്കി മാങ്കുളത്ത്  അനധികൃത വിൽപ്പനക്കായി ഓട്ടോറിക്ഷയില്‍ കടത്തിയ 25 ലിറ്റര്‍ വിദേശ മദ്യം പിടികൂടി; ഒരാൾ അറസ്റ്റിൽ.

ഇടുക്കി മാങ്കുളത്ത് ഓട്ടോറിക്ഷയില്‍ അനധികൃതമായി കടത്തിയ വിദേശമദ്യം പിടികൂടി. മാങ്കുളം പാമ്പുംകയം സ്വദേശി പാറശ്ശേരിയില്‍ ജോബിൻ തോമസിനെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. ഇയാളുടെ ഓട്ടോയില്‍ നിന്നും 25 ലിറ്റര്‍ വിദേശ മദ്യമാണ് കണ്ടെത്തിയത്. 

Also Read:  ഇടുക്കി മാർക്കറ്റിലെ മുഴുവൻ വില വിവരങ്ങളും ഉൾപ്പെടുന്ന ഇന്നത്തെ കമ്പോള വില നിലവാരം (08 മാർച്ച് 2023).

മദ്യം കടത്താൻ ഉപയോഗിച്ച ഓട്ടോറിക്ഷയും എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. മൂന്നാർ എക്‌സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫിസർ പി.ആർ സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ചില്ലറ വില്പന നടത്തുന്നതിന് വേണ്ടിയാണ് ജോബിൻ മദ്യം വാഹനത്തിൽ സൂക്ഷിച്ചിരുന്നത്.

 മാങ്കുളം കേന്ദ്രീകരിച്ച് വൻതോതിൽ മദ്യ വില്പന നടത്തുന്നതായും മദ്യം കടത്തുന്നതായും എക്സൈസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് മദ്യം പിടികൂടിയത്. മൂന്നാർ എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫിസറുടെ നേതൃത്വത്തിൽ സിഇഓ മാരായ  സുജിത്ത് , ഷോബിൻ മാത്യു, ഡ്രൈവർ അനിൽകുമാർ കെ പി എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്


GOOD WILL NEDUMKANDAM




ZOOQ MOBILES Nedumkandam


KMS PROPERTY


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS