
ശനിയാഴ്ച ഉച്ചയ്ക്ക് 1.40-നായിരുന്നു അപകടം. കാറും ബസും അമിത വേഗത്തിലായിരുന്നവെന്ന് നാട്ടുകാർ പറയുന്നു. അപകടത്തിൽപ്പെട്ട കെ.എസ്.ആർ.ടി.സി ബസ് അമിതവേഗത്തിൽ തെറ്റായ ദിശയിൽ കയറി വന്നതാണ് അപകടകാരണമെന്നാണ് സി.സി.ടി.വി ദൃശ്യങ്ങശിൽ നിന്ന് വ്യക്തമാക്കുന്നത്. ഇടിയുടെ ആഘാതത്തിൽ കമാനം തകർന്ന് ബസിനു മുകളിലേക്ക് വീഴുന്നതും അന്തരീക്ഷമാകെ പൊടിപടലം നിറയുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.
അപകടത്തിൽ പതിനെട്ട് പേർക്ക് പരുക്കേറ്റതായാണ് വിവരം. പരുക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളജ്, കോന്നി മെഡിക്കൽ കോളജ്, പത്തനംതിട്ട ജനറൽ ആശുപത്രി എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവർ പത്തനാപുരം സ്വദേശി അജയകുമാർ ടി.യ്ക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇടിയുടെ ആഘാതത്തിൽ ഇദ്ദേഹം വാഹനത്തിൽ നിന്ന് തെറിച്ച് റോഡിലേക്ക് വീഴുകയായിരുന്നു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്








