12 ലിറ്റർ വിദേശമദ്യവുമായി ഓട്ടോ ഡ്രൈവർ പിടിയിൽ. ഇടുക്കി കരിമ്പൻ സ്വദേശി കരോട്ടുകുന്നേൽ സജി വർഗീസിനെയാണ് മുരിക്കാശ്ശേരി പോലീസ് പിടികൂടിയത്. വാഹന പരിശോധനക്കിടെ ഓട്ടോറിക്ഷയിൽ പച്ചക്കറിക്കുള്ളിൽ മദ്യം ഒളിപ്പിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തടിയമ്പാട് ബിവറേജിൽ നിന്നും പലതവണ മദ്യം വാങ്ങി സൂക്ഷിച്ച ശേഷം പച്ചക്കറി വണ്ടിയിൽ വില്പന നടത്തി വരുകയായിരുന്നു.Also Read: വാഴത്തോപ്പ് സെൻറ് ജോർജ്ജ് കത്തീഡ്രൽ ദേവാലയത്തിലെ പ്രധാന തിരുനാളിനോട് അനുബന്ധിച്ച് നടന്ന രഥ പ്രദക്ഷിണം
മുരിക്കാശ്ശേരി മേഖലയിലെ കടകളിൽ പച്ചക്കറി ഹോൾസെയിലായി എത്തിച്ചു വില്പന നടത്തുന്നതിനൊപ്പം മദ്യവും വിൽപ്പന നടത്തിവരികയായിരുന്നു എന്നാണ് പോലീസ് വ്യക്തമാക്കുന്നത്.മദ്യം കൊണ്ടുവന്ന ഓട്ടോറിക്ഷയും പോലീസ് കസ്റ്റഡിയിൽ എടുത്തു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്


