
വണ്ടൂർ പൂങ്ങോട് അഖിലേന്ത്യാ സെവൻസ് ഫുട്ബാൾ ടൂർണമെൻറ് ഉദ്ഘാടനത്തിന് എത്തിയ നടൻ മാമുക്കോയക്ക് ഇന്നലെ രാത്രി 8.30 ഓടെയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. കാണികൾക്കൊപ്പവും മറ്റും ഫോട്ടോ എടുക്കുന്നതിനിടെ ക്ഷീണം അനുഭവപ്പെടുകയും തുടർന്ന് അദ്ദേഹത്തെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയിരുന്നു. തലച്ചോറിലേക്കുള്ള രക്തസമ്മർദ്ദം വർധിച്ചതാണ് കാരണമെന്നും കാർഡിയോളജി വിഭാഗത്തിൻെറ അടക്കം നിരീക്ഷണത്തിലാണെന്നും ഡോക്ടർമാർ അറിയിച്ചു.
രാത്രി പതിനൊന്നര മണിയോടെ ബന്ധുക്കൾ ആശുപത്രിയിലെത്തി. തുടർന്ന് അദ്ദേഹത്തിന് പതിവ് ചികിത്സ നൽകുന്ന കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ തീരുമാനിക്കുകയായിരുന്നു. രാത്രി ഒരു മണിയോടെ മാമുക്കോയയെ വണ്ടൂരിൽ നിന്നു ആംബുലൻസിൽ കോഴിക്കോട്ടേക്ക് കൊണ്ടുപോയി. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്