തൊടുപുഴക്ക് സമീപം വെങ്ങല്ലൂർ നിന്നും അതിഥിതൊഴിലാളി കടത്തി കൊണ്ട് പോയ 15 കാരിയെ കൊൽക്കത്തയിൽ നിന്നും തൊടുപുഴ പൊലീസ് കണ്ടെത്തി. പെൺകുട്ടിയെ കടത്തിക്കൊണ്ട് പോയ കൊൽക്കത്ത സ്വദേശി സുഹൈൽ ഷേയ്ഖിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി.
പെൺകുട്ടിയെ കൽക്കത്ത ജില്ലാ ആശുപത്രിയിൽ മെഡിക്കൽ പരിശോധനക്ക് വിധേയമാക്കുകയും തുടർന്ന് സുഹൈലിനെ കൽക്കത്ത ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കുകയും ചെയ്തു. സുഹൈൽ ഷെയ്ഖിനെതിരെ തട്ടിക്കൊണ്ടുപോകൽ, പോക്‌സോ വകുപ്പുകൾ തുടങ്ങി നിരവധി ഗുരുതരവകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. എസ്ഐ അജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
ഇന്ന് പുലർച്ചെ നെടുമ്പാശ്ശേരിയിൽ പോലീസ് സംഘം സുഹൈൽ ഷെയ്ഖിനെയും പെൺകുട്ടിയെയും എത്തിച്ചു. തൊടുപുഴയിലെത്തി ഇരുവരെയും കൂടുതൽ ചോദ്യം ചെയ്തശേഷം കോടതിയിൽ ഹാജരാക്കും.