
കൊച്ചി - ധനുഷ്കോടി ദേശീയപാതയിൽ അടിമാലിക്ക് സമീപം വാഹനാപകടത്തിൽ രണ്ട് മരണം. ബസ്സും ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. എറണാകുളം സ്വദേശി കാർത്തിക്(20) എരുമേലി സ്വദേശി അരവിന്ദ്(23) എന്നിവരാണ് മരണപ്പെട്ടത്.
Also Read: കെ ഫോണ്‍ കേബിള്‍ സ്ഥാപിക്കുന്ന ജോലിക്കിടെ വൈദ്യുതാഘാതമേറ്റു; യുവാവിന് ദാരുണാന്ത്യം.
ഇരുമ്പുപാലം 10ആം മൈൽ കോളനിപ്പാലത്തിനു സമീപം ആണ് അപകടം നടന്നത്. ബൈക്ക് യാത്രികരായ ഇരുവരെയും അപകടം നടന്ന ഉടനെ തന്നെ ഇരുമ്പുപാലം എംജിഎം ഹോസ്പിറ്റലിൽ എത്തി എത്തിച്ചെങ്കിലും ഇവരുടെ ജീവൻ രക്ഷിക്കാനായില്ല. മൂന്നാർ സന്ദർശിച്ചു തിരികെ എറണാകുളത്തെ ജോലിസ്‌ഥലത്തേക്ക് പോകും വഴിയാണ് അപകടമുണ്ടായത് മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അടിമാലി പോലീസ് നടപടികൾ സ്വീകരിച്ച് വരുന്നു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്