HONESTY NEWS ADS

കെ ഫോണ്‍ കേബിള്‍ സ്ഥാപിക്കുന്ന ജോലിക്കിടെ വൈദ്യുതാഘാതമേറ്റു; യുവാവിന് ദാരുണാന്ത്യം.

ഇടുക്കിയിൽ കെ ഫോണ്‍ കേബിള്‍ സ്ഥാപിക്കാനുള്ള ജോലിക്കിടെ വൈദ്യുതാഘാതമേറ്റ് യുവാവ് മരണപ്പെട്ടു

ഇടുക്കിയിൽ കെ ഫോണ്‍ കേബിള്‍ സ്ഥാപിക്കാനുള്ള ജോലിക്കിടെ വൈദ്യുതാഘാതമേറ്റ് യുവാവ് മരണപ്പെട്ടു. ഉപ്പുതറ കാപ്പിപ്പതാല്‍ കോട്ടമാലിയില്‍ സുരേന്ദ്രന്‍റെ മകന്‍ പി.കെ.സുനീഷ് (35) ആണ് മരിച്ചത്. സിപിഎം മലേപ്പുതുവല്‍ ബ്രാഞ്ച് സെക്രട്ടറിയാണ് സുനീഷ്. 

Also Read:  അരിക്കൊമ്പൻ ദൗത്യം തുടങ്ങി; കാലാവസ്ഥ അനുകൂലം, അരിക്കൊമ്പൻ ദൗത്യ മേഖലയിൽ

വാഗമണ്‍ സൊസൈറ്റി കവലയില്‍ കേബിള്‍ സ്ഥാപിക്കാനുള്ള കോണ്‍ക്രീറ്റ് തൂണുകള്‍ വാഹനത്തില്‍നിന്ന് ഇറക്കുന്നതിനിടെ 11 കെവി ലൈനില്‍ തട്ടിയാണ് വൈദ്യുതാഘാതമേറ്റത്. ഉടന്‍തന്നെ സമീപത്തുളള സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് പാലായിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിനു മൃതദേഹം വീട്ടുവളപ്പില്‍ സംസ്കരിക്കും. മാതാവ്: പുഷ്പാങ്കി. സഹോദരങ്ങള്‍: സുജിത് , സുനിത.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്


GOOD WILL NEDUNKANDAM

GOOD WILL NEDUNKANDAM




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS