HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

വാഴത്തോപ്പ് സെൻറ് ജോർജ്ജ് കത്തീഡ്രൽ ദേവാലയത്തിലെ തിരുനാൾ ആയിരങ്ങൾ പങ്കെടുത്ത ആഘോഷപൂർവ്വമായ രഥപ്രദക്ഷിണത്തോടെ സമാപിച്ചു.

വാഴത്തോപ്പ് സെൻറ് ജോർജ്ജ് കത്തീഡ്രൽ ദേവാലയത്തിലെ തിരുനാൾ ആയിരങ്ങൾ പങ്കെടുത്ത ആഘോഷപൂർവ്വമായ രഥപ്രദക്ഷിണത്തോടെ സമാപിച്ചു.


വാഴത്തോപ്പ് സെന്റ് ജോർജ് കത്തിഡ്രൽ ദേവാലയത്തിലെ പ്രധാന തിരുനാൾ രഥപ്രദക്ഷിണത്തോടെ സമാപിച്ചു. തിരുനാളിന്റെ പ്രദാന ദിനമായ ഞായറാഴ്ച ആയിരക്കണക്കിനു വിശ്വാസികൾ ദേവാലയത്തിൽ എത്തുകയും തിരുകർമ്മങ്ങളിൽ പങ്കെടുക്കുകയും ചെയ്തു. വിശ്വാസ സമൂഹത്തിന് ഇടുക്കി രൂപത വികാരി ജനറാൾ മോൺ. ജോസ് പ്ലാച്ചിക്കൽ തിരുനാൾ ദിന സന്ദേശം നൽകി.

  ഫാ. ടോബിൻ ആലപ്പുരക്കലിന്റെ കാർമികത്വത്തിൽ നടന്ന തിരുനാൾ കുർബാനയെത്തുടർന്ന് ഭക്ത്യാദരപൂർവമുള്ള രഥപ്രദക്ഷിണം നടന്നു. വർഷത്തിൽ ഒരിക്കൽ മാത്രമാണ് പ്രധാന തിരുനാൾ ദിനത്തിൽ വിശുദ്ധ ഗീവർഗീസിന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ട് ദേവാലയം ചുറ്റിയുള്ള രഥപ്രദക്ഷിണം നടത്തുക. പള്ളിയുടെ മുന്നിലുള്ള ഫ്ലൈ ഓവറിലൂടെ ദേവാലയം ചുറ്റി നടന്ന രഥപ്രദക്ഷിണത്തിൽ പങ്കെടുക്കാൻ ഇടവകക്കാർക്കു പുറമെ വിവിധ ഇടവകകളിൽനിന്നുള്ള വിശ്വാസികളും നാനാജാതി മതസ്ഥരും എത്തിയിരുന്നു. 

സമാപന പ്രാർത്ഥനകൾക്ക് ശേഷം വെടിക്കെട്ടിന് തിരിതെളിച്ച് കത്തീഡ്രൽ ദേവാലയ പരിസരത്ത് മനോഹരമായ ആകാശവിസ്മയം തീർത്തു. തിരുനാൾ  തിരുക്കർമങ്ങൾക്ക് കത്തീഡ്രൽ വികാരി ഫാ. ഫ്രാൻസിസ് ഇടവക്കണ്ടം, ഫാ. സെബാസ്റ്റ്യൻ വടക്കേൽ, ഫാ. മാത്യു തടത്തിൽ, ഫാ. ജോർളി കുമ്പിളിമൂട്ടിൽ, ഫാ. ജോസ് ചേറ്റാനിയിൽ, ഫാ. ജോസഫ് ഉമ്മിക്കുന്നേൽ എന്നിവർ നേതൃത്വം നൽകി. 

GOODWILL NEDUMKANDAM

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS