.jpeg)
ഇടുക്കി ചിന്നക്കനാലില്‍ വീണ്ടും കാട്ടാനയാക്രമണം ഉണ്ടായി. ഇന്നലെ രാത്രി 301 കോളനിയില്‍ താമസിക്കുന്ന ലീല ചന്ദ്രന്‍ എന്ന സ്തീയുടെ വീടിന്റെ കതകും ഷെഡും കാട്ടാന തകര്‍ത്തു. ഈ വീട്ടിൽ ലീല മാത്രമാണ് താമസിക്കുന്നത്.
കാട്ടാന ശല്യമുള്ളതിനാല്‍ മിക്ക ദിവസങ്ങളിലും ലീല സഹോദരിയുടെ വീട്ടിലാണ് കഴിയുന്നത്. ഇന്നലെയും ഇവര്‍ വീട്ടിലില്ലാതിരുന്നതിനാല്‍ പരുക്കേല്‍ക്കാതെ രക്ഷപെട്ടു. വീടിനോട് ചേര്‍ന്നുള്ള ഷെഡും അടുക്കളയുടെ കതകും ആന തകര്‍ത്തു. ഇന്നലെ വൈകുന്നേരം ഈ ഭാഗത്ത് ചക്കക്കൊമ്ബന്‍ എന്ന് വിളിക്കുന്ന കാട്ടാനയുണ്ടായിരുന്നു. ചക്കക്കൊമ്പനാണ് ആക്രമണം നടത്തിയത് എന്നാണ് സംശയിക്കുന്നത്. അരിക്കൊമ്പന്‍ ഈ പ്രദേശത്ത് ഉണ്ടായിരുന്നില്ല.
ഇതിനിടെ അരിക്കൊമ്ബനെ പിടിച്ച് മാറ്റേണ്ട സ്ഥലം സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ഹൈക്കോടതി നിയോഗിച്ച വിദഗ്ദ്ധ സമിതി ഇന്ന് ഓണ്‍ലൈനായി യോഗം ചേരും. സ്ഥലം തീരുമാനിച്ചാല്‍ രഹസ്യമായി സര്‍ക്കാരിനെയും ഹൈക്കോടതിയെയും അറിയിക്കാനാണ് സാധ്യത.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്







