
രാജാക്കാടിനും കുഞ്ചിത്തണ്ണിക്കും ഇടയിൽ തേക്കിന്‍കാനത്താണ് വിനോദ സഞ്ചാരികള്‍ സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞത്. ഇന്ന് ഉച്ചയോടെ ആയിരുന്നു അപകടം. തമിഴ്‌നാട് ചെന്നൈ സ്വദേശികള്‍ സഞ്ചരിച്ചിരുന്ന ട്രാവലര്‍ വാഹനമാണ് അപകടത്തില്‍പെട്ടത്. മൂന്നാറിനുള്ള യാത്രക്കിടെ തേക്കിന്‍കാനത്തിന് സമീപം കുത്തനെയുള്ള ഇറക്കത്തിൽ നിയന്ത്രണം നഷ്ട്ടപ്പെട്ട് വാഹനം തലകീഴായി മറിയുകയായിരുന്നു. കുട്ടികൾ ഉൾപ്പെടെ പതിനെട്ട് പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.
Also Read: വന്യജീവി പ്രേമം മനുഷ്യസ്നേഹത്തേക്കാൾ അധികമാകുന്നതിന്റെ ദുരന്തമാണിത്; വനംമന്ത്രി.
പരിക്കേറ്റവരെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ ആരുടെയും പരിക്ക് ഗുരുതരമല്ല. നിരവധി അപകടങ്ങളാണ് തുടർച്ചയായി രാജാക്കാടിനും കുഞ്ചിത്തണ്ണിക്കും ഇടയിൽ ഉണ്ടാകുന്നത്. അപകടത്തിൽപെടുന്നവരിൽ ഏറെയും ജില്ലയ്ക്ക് പുറത്തുനിന്നുമുള്ള വാഹനങ്ങളാണ്.
എന്നാൽ ഡ്രൈവർമാർക്ക് റോഡിനെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങൾ നല്കാൻ വേണ്ട സൂചന ബോർഡുകൾ ഇല്ലാത്തതാണ് അപകടങ്ങൾക്ക് കാരണമാകുന്നത്. അതേസമയം റോഡിന്റെ വീതികുറവും അശാസ്ത്രീയ നിർമ്മാണവും അപകടങ്ങൾക്ക് കാരണമാകുമ്പോൾ പരിഹാരം കാണാതെ അധികൃതർ മൗനം പാലിക്കുന്നതായും ആരോപണം ഉയരുന്നുണ്ട്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്