HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

വാഹന നിയമ ലംഘനങ്ങള്‍ കണ്ടെത്തുന്നത് കുറയുന്നു, ഒപ്പം പിഴ വരുമാനവും; വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ക്ക് കാണിക്കല്‍ നോട്ടീസുമായി മോട്ടോര്‍ വാഹന വകുപ്പ്.


സംസ്ഥാനത്ത് വാഹന നിയമ ലംഘനങ്ങള്‍ കണ്ടെത്തുന്നതിലും പിഴ ഈടാക്കുന്നതിലും കുറവുണ്ടായ സാഹചര്യത്തില്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്കും അസി.വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്കും കാരണം കാണിക്കല്‍ നോട്ടീസ്.

സംസ്ഥാനത്ത് വാഹന നിയമ ലംഘനങ്ങള്‍ കണ്ടെത്തുന്നതിലും പിഴ ഈടാക്കുന്നതിലും കുറവുണ്ടായ സാഹചര്യത്തില്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്കും അസി.വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്കും കാരണം കാണിക്കല്‍ നോട്ടീസ്. സംസ്ഥാനത്തെ 26 ഉദ്യോഗസ്ഥര്‍ക്കാണ് മോട്ടോര്‍ വാഹന വകുപ്പ് കാണിക്കല്‍ നോട്ടീസ് നല്‍കിയത്.

Also Read:  പെരുമ്പാവൂരില്‍ തൊഴിലാളി തീച്ചൂളയില്‍പ്പെട്ടു; വീണത് 15 അടി ഗര്‍ത്തത്തിലേക്ക്, പുറത്തെടുക്കാന്‍ ശ്രമം.

വാഹന പരിശോധനയ്ക്കു വേണ്ട സൗകര്യങ്ങളൊരുക്കാത്തതാണ് കേസും പിഴത്തുകയും കുറയാന്‍ കാരണമെന്നാണ് ഉദ്യോഗസ്ഥ നിലപാട്. ലക്ഷങ്ങള്‍ പിഴയായി വരുമാനം നല്‍കുന്ന ആര്‍.ടി. ഓഫീസുകളിലെ വാഹനങ്ങള്‍ക്ക് ചെറിയൊരു തുക ഡീസല്‍ അടിക്കാന്‍ പോലും അനുവദിക്കുന്നില്ല. പെട്രോള്‍ പമ്ബിലെ കുടിശ്ശിക തീര്‍ക്കാന്‍ പണം അനുവദിക്കാത്തതിനാല്‍ രണ്ട് മാസമായി ഒട്ടേറെ സ്‌ക്വാഡ് വാഹനങ്ങള്‍ കട്ടപ്പുറത്താണ്.

പല വാഹനങ്ങളുടെയും ബാറ്ററികള്‍ ഉള്‍പ്പെടെ തകരാറിലാണ്. ഇതൊന്നും പരിഗണിക്കാതെ ഉദ്യോഗസ്ഥരെ ടാര്‍ജറ്റിന്റെ പേരില്‍ പിഴിയുന്ന വകുപ്പ് നടപടി പ്രതിഷേധാര്‍ഹമാണെന്ന് വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ വ്യക്തമാക്കുന്നു. ഇതിന്റെ പേരില്‍ പലരെയും സ്ഥലം മാറ്റുന്നതിനെതിരേയും പ്രതിഷേധമുണ്ട്. വിവിധ നിയമ ലംഘനങ്ങള്‍ക്ക് ഓരോ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറും മാസം ഒരുലക്ഷം മുതല്‍ നാലുലക്ഷം രൂപ വരെയാണ് പിഴത്തുകയായി ഈടാക്കി സര്‍ക്കാരിലേക്ക് നല്‍കിയിരുന്നത്.

മാര്‍ച്ചില്‍ പിഴത്തുക പകുതിയായി കുറഞ്ഞ ഇന്‍സ്‌പെക്ടര്‍മാരോടാണ് വിശദീകരണം ചോദിച്ച്‌ മോട്ടോര്‍ വാഹന വകുപ്പ് നോട്ടീസ് നല്‍കിയിരിക്കുന്നത്. പെട്രോള്‍ പമ്പിൽ കുടിശ്ശിക സര്‍ക്കാര്‍ നല്‍കാത്തതിനെ തുടര്‍ന്ന് ഡീസലടിക്കാനാവാതെ എറണാകുളം ആര്‍.ടി. ഓഫീസില്‍ തന്നെ നാല് വാഹനങ്ങളാണ് ഓടാതെ കിടക്കുന്നത്. കാക്കനാട്ടെ പെട്രോള്‍ പമ്പ്  ഉടമയ്ക്ക് ഒന്നര ലക്ഷത്തോളം രൂപയാണ് നല്‍കാനുള്ളത്.

പമ്പ്  ഉടമകള്‍ ഇന്ധനം കടം നല്‍കില്ലെന്ന് കടുത്ത നിലപാട് എടുത്തതോടെയാണ് എറണാകുളത്ത് ഔദ്യോഗിക വാഹന പരിശോധന പൂര്‍ണമായും നിലച്ചത്. പല ആര്‍.ടി. ഓഫീസുകളിലും സമാന സ്ഥിതിയാണ്. ഉദ്യോഗസ്ഥരില്‍ ചിലര്‍ നടപടി ഭയന്ന് ഓഫീസ് ജോലികള്‍ പൂര്‍ത്തിയാക്കി വീട്ടിലേക്ക് മടങ്ങുംവഴി സ്വന്തം വാഹനത്തിലാണ് നിയമ ലംഘനങ്ങള്‍ക്ക് കേസെഴുതുന്നത്. ഇത് ചില യാത്രക്കാര്‍ ചോദ്യം ചെയ്യുന്നത് തര്‍ക്കത്തിന് കാരണമാകുന്നുണ്ട്.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്


GOOD WILL NEDUNKANDAM

GOOD WILL NEDUNKANDAM




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS