പൂപ്പാറയ്ക് സമീപം തോണ്ടിമലയില്‍ മിനി ബസ് മറിഞ്ഞ് മരിച്ചവരുടെ എണ്ണം ആറായി. നാല് വയസുള്ള സുജേന്ദ്രന്‍ ആണ് ചികിത്സയിരിക്കെ ഇന്ന് വെളുപ്പിന് മരണപ്പെട്ടത്. ഇരുപത്തിരണ്ടാം തിയതി ശനിയാഴ്ച വൈകിട്ടാണ് അപകടം ഉണ്ടായത്. രണ്ട് പേരുടെ നില ഗുരുതരമായി തുടരുകയാണ്.
തമിഴ്‌നാട് തിരുനല്‍വേലിയില്‍ നിന്നുള്ള സംഘം സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തില്‍ പെട്ടത്. മൂന്നാര്‍ ലക്ഷ്മി എസ്റ്റേറ്റില്‍ വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി എത്തിയതായിരുന്നു ഇവര്‍. ന്നലെ വൈകുന്നേരമാണ് അപകടം സംഭവിച്ചത്. ബോഡിമെട്ടിനും പൂപ്പാറയ്ക്കും ഇടയില്‍ തോണ്ടിമലയില്‍, കൊടും വളവില്‍ നിയന്ത്രണം നഷ്‌ടമായ വാഹനം കൊക്കയിലേക്ക് പതിയ്ക്കുകയായിരുന്നു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്