രേഖകളും ഫിറ്റ്നസ് സർട്ടിഫിക്കറ്റുമില്ലാതെ പാചകവാതക വിതരണം നടത്തിയ വാഹനം മോട്ടോർ വാഹന വകുപ്പ് പീരുമേട് എൻഫോഴ്സ്മെന്റ് വിഭാഗം പിടികൂടി. വണ്ടിപ്പെരിയാർ ടൗണിൽ നടത്തിയ വാഹന പരിശോധനയിലാണ് യാതൊരു രേഖകളും ഇല്ലാത്ത പാചകവാതക വിതരണം ചെയ്യുന്ന വാഹനം പിടികൂടിയത്. മൂന്നാം തവണയാണ് രേഖകളില്ലാതെ ഈ വാഹനം പിടികൂടുന്നത്.
Also Read: ഇടുക്കി മാർക്കറ്റിലെ മുഴുവൻ വില വിവരങ്ങളും ഉൾപ്പെടുന്ന ഇന്നത്തെ കമ്പോള വില നിലവാരം (25 ഏപ്രിൽ 2023).
വാഹനപരിശോധനക്കിടെ ഈ വാഹനത്തിന് ഉദ്യോഗസ്ഥർ കൈകാണിച്ചപ്പോൾ വാഹനം നിർത്താതെ പോവുകയായിരുന്നു. തുടർന്ന് ഒരു കിലോമീറ്റർ പിന്തുടർന്ന് ഉദ്യോഗസ്ഥർ വാഹനം കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പരിശോധനയിൽ വാഹനത്തിന് ഫിറ്റ്നസ് ഉൾപ്പെടെ യാതൊരു രേഖകളും, ഡ്രൈവർക്ക് ലൈസൻസില്ലെന്നും ഉദ്യോഗസ്ഥർ കണ്ടെത്തി. യാതൊരു സുരക്ഷയുമില്ലാതെയാണ് വാഹനം സർവ്വീസ് നടത്തുന്നതെന്നും ഈ വാഹനത്തെക്കുറിച്ച് ഉന്നത ഉദ്യോഗസ്ഥർക്ക് ഉൾപ്പെടെ നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്നും പീരുമേട് എൻഫോഴ്സ്‌മെന്റ് ഇൻസ്‌പെക്ടർ വ്യക്തമാക്കി.
കസ്റ്റഡിയിൽ എടുത്ത വാഹനം 10000 രൂപ പിഴ അടപ്പിച്ച് ഫിറ്റ്നസ് ഉൾപ്പെടെ മുഴുവൻ രേഖകളുമായി മോട്ടോർ വാഹന വകുപ്പിന് മുമ്പിൽ പരിശോധനയ്ക്ക് ഹാജരാക്കാൻ നിർദേശിച്ച് വാഹനം വിട്ടുനൽകി.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്