
അവധി കാലയളവിന് ശേഷവും സര്‍വീസില്‍ തിരികെ കയറാതിരുന്ന പൊലീസുകാരനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. കരിങ്കുന്നം സ്റ്റേഷനിലെ സി.പി.ഒ ജിമ്മി ജോസിനെതിരെയാണ് നടപടി. വിദേശത്തായിരുന്ന ഭാര്യയുടെ അടുത്ത് പോകാനായി 107 ദിവസത്തെ ശമ്ബളരഹിത അവധിയാണ് ജിമ്മി എടുത്തത്. ശേഷം 2022 ജനുവരി 16ന് തിരികെ ജോലിയില്‍ പ്രവേശിക്കേണ്ടതായിരുന്നു. എന്നാല്‍ തിരികെ ജോലിയില്‍ പ്രവേശിച്ചില്ല.
വകുപ്പില്‍ നിലനില്‍ക്കുന്ന സര്‍ക്കുലര്‍ പ്രകാരം അവധിയെടുത്ത് മടങ്ങിവരാതിരുന്ന ജിമ്മിയെ ഒളിച്ചോടിയതായി കണക്കാക്കി. അച്ചടക്ക നടപടിയുടെ ഭാഗമായി അന്വേഷണം നടത്താന്‍ കാളിയാര്‍ ഇന്‍സ്പെക്ടര്‍ എച്ച്.എല്‍. ഹണിയെ ചുമതലപ്പെടുത്തി. ജിമ്മി വിദേശത്ത് തന്നെ തുടരുകയാണെന്നും അച്ചടക്കരാഹിത്യം കാണിച്ചതായും അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇതേ തുടര്‍ന്നാണ് ഇപ്പോള്‍ നടപടി.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്