
പേര് തെളിയിക്കുന്നതിനായി ഇലക്ഷൻ ഐ.ഡി, റേഷൻ കാര്‍ഡ് (ഉടമസ്ഥന് മാത്രം), ഡ്രൈവിംഗ് ലൈസൻസ്, പാൻ കാര്‍ഡ്, സര്‍വീസ്/ പെൻഷൻ ഫോട്ടോ ഐ.ഡി കാര്‍ഡ്, പാസ്‌പോര്‍ട്ട്, ഭിന്നശേഷി ഐ.ഡി കാര്‍ഡ്, ട്രാൻസ്‌ജെൻഡര്‍ ഐ.ഡി കാര്‍ഡ് രേഖകള്‍ ഉപയോഗിക്കാം. മേല്‍വിലാസം തെളിയിക്കുന്നതിന് പാസ്‌പോര്‍ട്ട്, ഇലക്ഷൻ ഐ.ഡി, റേഷൻ കാര്‍ഡ്, കിസാൻ ഫോട്ടോ പാസ്ബുക്ക്, ഭിന്നശേഷി ഐ.ഡി കാര്‍ഡ്, സര്‍വീസസ് ഫോട്ടോ ഐ.ഡി കാര്‍ഡ്, വിവാഹ സര്‍ട്ടിഫിക്കറ്റ്, ബാങ്ക് പാസ്ബുക്ക്, ട്രാൻസ്‌ജെൻഡര്‍ ഐ.ഡി കാര്‍ഡ്, ഇലക്‌ട്രിസിറ്റി/ ഗ്യാസ് കണക്ഷൻ/ വാട്ടര്‍/ ടെലഫോണ്‍/കെട്ടിട നികുതി ബില്ലുകള്‍, രജിസ്‌ട്രേര്‍ഡ് സെയില്‍ എഗ്രിമെന്റ് എന്നീ രേഖകള്‍ ഉപയോഗിക്കാം. രേഖകള്‍ സംബന്ധിച്ച് എന്തെങ്കിലും സംശയങ്ങള്‍ ഉണ്ടെങ്കില്‍ അക്ഷയ ഇടുക്കി ജില്ലാ പ്രോജക്‌ട് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 04862 232 215.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്