കമ്പത്ത് ജനവാസ മേഖലയിൽ ഇറങ്ങിയ അരികൊമ്പൻ ബൈക്കിൽ നിന്നു തട്ടിയിട്ട ആൾ മരിച്ചു. കമ്പം സ്വദേശി പാൽരാജ് (57) ആണ് മരിച്ചത്.
Also Read: ആധാർ കാർഡുള്ളവർ ശ്രദ്ധിക്കൂ; 18 വയസിന് മുകളിലുള്ളവരെല്ലാം ആധാര്‍ പുതുക്കണം.
ശനിയാഴ്ച കമ്പത്ത് അരികൊമ്പൻ ജനവാസ മേഖലയിൽ ഇറങ്ങി ഓടിയപ്പോഴാണ് പാൽരാജിന്റെ ബൈക്കിൽ തട്ടിയത്. ബൈക്ക് മറിഞ്ഞു വീണ പാൽരാജിന്റെ തലക്കും വയറിനും ഗുരുതര പരിക്കേറ്റിരുന്നു. തേനി മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ ആരുന്നു. ഇന്ന് പുലർച്ചെ ഒരു മണിക്ക് മരണം സ്ഥിരീകരിക്കുകയായിരുന്നു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്
.